36 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പഴയന്നൂര്‍ ബ്ലോക്കില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

വായിരിച്ചിരിക്കേണ്ടവ

വിശപ്പ് രഹിത ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പഴയന്നൂര്‍ ബ്ലോക്കില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വയോജനങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് നിര്‍വഹിച്ചു. പ്രായമായവരെ സംരക്ഷിക്കുക സമൂഹത്തിന്റെ കടമയാണ്. കൃഷിയില്‍ അവരുടെ ഇടപെടലുകളാണ് നമ്മള്‍ കഴിക്കുന്ന അന്നമായി മാറുന്നത്. കേവലം ഭക്ഷ്യ വിതരണം മാത്രമല്ല ആരോഗ്യപരമായ സംരക്ഷണം കൂടിയാണ് അതെന്നും കെ എം അഷറഫ് പറഞ്ഞു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍ വഴി മുഴുവന്‍ പേര്‍ക്കും കിറ്റുകള്‍ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

300 ഓളം പേര്‍ക്ക് ആറ് പഞ്ചായത്തുകളില്‍ ആയി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. മട്ട അരി, പച്ചരി, ചെറുപയര്‍, പഞ്ചസാര, ഉഴുന്ന്, വെളിച്ചെണ്ണ, റവ, നുറുക്ക് ഗോതമ്പ്, ബിസ്‌ക്കറ്റ് എന്നിവയാണ് വയോജനങ്ങള്‍ക്കായി നല്‍കുന്ന ഭക്ഷ്യ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ കാളിയത്ത് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ശ്രീജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യ കിറ്റ് കുഞ്ഞിലക്ഷ്മിക്ക് വേണ്ടി കുഞ്ചീര പഴയന്നൂര്‍ ഏറ്റുവാങ്ങി.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -