34 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സില്‍വര്‍ലൈന്‍ കല്ലിടല്‍ കേസുകള്‍ പിന്‍വലിക്കണം: യുഡിഎഫ്

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ഡിസിസിയില്‍ ചേര്‍ന്ന ജില്ലാ യുഡിഎഫ് നേതൃത്വ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഒരു നോട്ടീസ് പോലും നല്‍കാതെ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴാണ് ജനങ്ങള്‍ ഉദോഗസ്ഥരെ തടഞ്ഞത്.ഇന്നിപ്പോള്‍ സില്‍വര്‍ ലൈന്‍ നടക്കില്ല എന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്.
യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി 8ന് തൃശ്ശൂര്‍ കളക്ട്രേറ്റിന് മുന്‍പില്‍ പ്രതിഷേധം നടത്തും.രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടിയില്‍ സംസ്ഥാന,ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി.വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കണ്‍വീനര്‍ കെ.ആര്‍.ഗിരിജന്‍,തോമസ് ഉണ്ണിയാടന്‍,ജോസഫ് ചാലിശ്ശേരി,ജോസഫ് ടാജറ്റ്,എം.കെ.അബ്ദുള്‍ സലാം,പി.എം.അമീര്‍,സി.വി.കുര്യാക്കോസ്,പി.എം.ഏലിയാസ്,പി.ആര്‍.എന്‍.നമ്പിശന്‍,എം.പി.ജോബി,ലോനപ്പന്‍ ചക്കച്ചാംപറമ്പില്‍,കെ.സി.കാര്‍ത്തികേയന്‍,കെ.എന്‍.പുഷ്പാംഗതന്‍,ഇ.പി. കമറുദീന്‍ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -