23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സിവില്‍ ഡിഫന്‍സ് സേനയുടെ സംസ്ഥാനതല പരിശീലനം : ആദ്യഘട്ടം പൂര്‍ത്തിയായി

വായിരിച്ചിരിക്കേണ്ടവ

കേരള സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് നടത്തിവരുന്ന സംസ്ഥാനതല പരിശീലനത്തിന്റെ ആദ്യഘട്ടം വിയ്യൂരിലെ കേരളാ ഫയര്‍ ആന്‍ഡ് റസ്‌ക്യു അക്കാദമിയില്‍ പൂര്‍ത്തിയായി. ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേരളാ ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസിനു കീഴില്‍ രൂപീകരിച്ച സാമൂഹ്യ സന്നദ്ധ സേനയാണ് കേരള സിവില്‍ ഡിഫന്‍സ്. ഡിസംബര്‍ 28ന് അക്കാദമി ഡയറക്ടര്‍ എസ് സൂരജ് ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടി മൂന്ന് ദിവസം നീണ്ടു നിന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മുഴുവനുമുള്ള അവശ്യ മരുന്നുകളുടെ വിതരണം ഏറ്റെടുത്തും അണുവിമുക്തമാക്കുന്ന ജോലികള്‍ ചെയ്തും അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പം സിവില്‍ ഡിഫന്‍സും ജനശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴിലായി 6200 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരാണ് നിലവിലുള്ളത്. അതില്‍ പ്രാദേശിക തലത്തിലും ജില്ലാതലത്തിലും പരിശീലനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാര്‍ക്കാണ് സംസ്ഥാനതല പരിശീലനം നല്‍കിയത്.

ആദ്യഘട്ടത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 150 വളണ്ടിയര്‍മാരെ 50 പേരടങ്ങുന്ന മൂന്ന് ബാച്ചുകളായി തിരിച്ച് പരിശീലനം നല്‍കി. പ്രഥമ ശുശ്രൂഷ, പ്രളയത്തിലുള്ള രക്ഷാപ്രവര്‍ത്തനം, അപകടങ്ങളോടുള്ള പ്രതികരണം, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, അഗ്‌നി സുരക്ഷ, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളിലാണ് പ്രായോഗിക പരിശീലനം നല്‍കിയത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -