തൃശൂര്‍: നൂറ് മേനിവിളവിന് മാതൃകാ നിലങ്ങള്‍ സജ്ജമാക്കാന്‍ കൃഷിവകുപ്പ്.കര്‍ഷകന്റെ വിയര്‍പ്പിന് ഇരട്ടി മൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വകുപ്പിന്റെ നേതൃത്വത്തില്‍ മാതൃകാ കൃഷിയിടങ്ങള്‍ ഒരുങ്ങുന്നത്. ജില്ലയിലെ 1050 കൃഷിസ്ഥലങ്ങളാണ് മാതൃകാ കൃഷിയിടമാക്കി വികസിപ്പിക്കുന്നത്.
കൃഷിയിടത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരു കൃഷിഭവന് കീഴില്‍ 10 മാതൃകാ കൃഷിയിടങ്ങളുണ്ടാകും. വിത്ത് സംഭരണം മുതല്‍ വിപണനം വരെയുള്ള കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് വിദഗ്‌ധോപദേശങ്ങളും സാങ്കേതിക സഹായവും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൃഷിഭവന് കീഴില്‍ രൂപീകരിച്ച കൃഷിക്കൂട്ടങ്ങള്‍ വഴി ഉല്‍പ്പന്നങ്ങളുടെ സംഭരണം നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. ഒരു പഞ്ചായത്തില്‍ ഒരു ഫാം സ്‌കൂള്‍ രൂപീകരിക്കാനുള്ള നടപടികളും വകുപ്പ് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. പഞ്ചായത്തിലെ ഒരു കൃഷിയിടം കേന്ദ്രീകരിച്ച് മാസത്തില്‍ ഒരു ദിവസം യോഗം ചേര്‍ന്ന് കൃഷിരീതികള്‍ സംബന്ധിച്ച് വിശകലനം നടത്തുകയാണ് ഫാം സ്‌കൂളിലൂടെ ഉദ്ദേശിക്കുന്നത്.
ഇരട്ടിവിളവിന് മാതൃകാ നിലങ്ങളൊരുങ്ങും: തൃശൂരില്‍ 1050 മാതൃക കൃഷിയിടങ്ങള്‍
- Advertisement -