32 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

അധ്യാപകർ ഡിജിറ്റൽ ഫിറ്റ്നസ് നേടണം; മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

വായിരിച്ചിരിക്കേണ്ടവ

കേരളത്തിലെ മുഴുവൻ അധ്യാപകരും ഡിജിറ്റൽ ഫിറ്റ്നസ് നേടണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ  ജില്ലയിൽ നടക്കുന്ന ഡിജി ഫിറ്റ് ചതുർദിന ഓൺലൈൻ അധ്യാപക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ജനുവരി 1 വരെയാണ് പരിശീലനം. സാങ്കേതികമായി ഓരോ അധ്യാപകരും ഫിറ്റ്നസ് നേടുക എന്നതാണ് ഈ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ജില്ലയിലെ 90 അധ്യാപകർക്കാണ് ആദ്യ ഘട്ടത്തിൽ ഓൺലൈനിലൂടെ ഡിജി ഫിറ്റ്‌ പരിശീലനം നൽകുന്നത്. താഴെ തട്ടിലുള്ള പരിശീലനങ്ങൾ 2021 ജനുവരിയിൽ തന്നെ പൂർത്തിയാക്കും. ഓഡിയോ ആൻഡ് വീഡിയോ എഡിറ്റിംഗ്, ഗൂഗിൾ അപ്ലിക്കേഷനുകൾ, സമഗ്ര പോർട്ടൽ, യു ട്യൂബ് ചാനൽ, ഒ ബി എസ് സ്റ്റുഡിയോ, ജി ബോർഡ്, ഇമ്പ്രസ് എന്നിവയിൽ അധ്യാപകർക്ക്‌ പരിശീലനം നൽകും. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഗീത. എൻ അധ്യക്ഷയായി. ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ശകുന്തള കെ, ഡയറ്റ്‌ പ്രിൻസിപ്പൽ അബ്ദുൽ നാസർ.  ടി, ഡി ഇ ഒ മാരായ അനിതകുമാരി ടി ഡി, കൃഷ്ണകുമാർ സി സി, എസ് എസ് കെ ജില്ലാ തൃശൂർ പ്രോഗ്രാം ഓഫീസർ ഡോ മുഹമ്മദ്‌ ഷാജുദീൻ, കൊടകര ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ്‌ കോഓർഡിനേറ്റർ നന്ദകുമാർ കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -