36 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

UDID രജിസ്‌ട്രേഷൻ : 30 രൂപയിൽ കൂടുതൽ വാങ്ങരുത്: മന്ത്രി ഡോ. ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ്

UDID രജിസ്‌ട്രേഷൻ : 30 രൂപയിൽ കൂടുതൽ വാങ്ങരുത്:
മന്ത്രി ഡോ. ആർ ബിന്ദു

———————————————————-

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി നൽകിവരുന്ന UDID കാർഡിന് അക്ഷയ കേന്ദ്രങ്ങൾ മുഖേന രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള സേവനനിരക്ക് പരമാവധി 30 രൂപയായി നിശ്ചയിച്ചതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.

സ്കാനിംഗും പ്രിന്റിംഗും ഉൾപ്പെടെയുള്ള സേവനങ്ങൾക്കാണ് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്.

നിശ്ചയിച്ചതിൽ നിന്നും കൂടുതൽ തുക പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്നില്ലെന്ന് ജില്ലാ പ്രോജക്റ്റ് മാനേജർമാർ ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

- Advertisement -
Exit mobile version