31 C
Thrissur
ചൊവ്വാഴ്‌ച, മെയ്‌ 7, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ന്യായവില കടകളുടെ അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

തൃശൂർ ജില്ലയിലെ 55 ന്യായവില കടകളുടെ ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗം/ഭിന്നശേഷി എന്നീ സംവരണ വിഭാഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച് ഉത്തരവായി.

തൃശൂർ താലൂക്കിലെ തൃശൂർ കോർപറേഷനിലും അരിമ്പൂർ, കോലഴി, വല്ലച്ചിറ, പാണഞ്ചേരി, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലും തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിലും കുന്നംകുളം താലൂക്കിലെ കടങ്ങോട്, ചോവ്വന്നൂർ പഞ്ചായത്തുകളിലും ചാവക്കാട് താലൂക്കിലെ ചാവക്കാട് മുനിസിപ്പാലിറ്റി, ഒരുമനയൂർ, എളവള്ളി കടപ്പുറം പഞ്ചായത്തുകളിലും മുകുന്ദപുരം താലൂക്കിലെ നന്മണിക്കര തൃക്കൂർ, പൂമംഗലം, വേളൂക്കര, കാട്ടൂർ, അളഗപ്പനഗർ, വെള്ളാങ്ങല്ലൂർ, പറപ്പൂക്കര പഞ്ചായത്തുകളിലും ചാലക്കുടി താലൂക്കിലെ ചാലക്കുടി മുനിസിപ്പാലിറ്റിയിലും കാടുകുറ്റി, ആളൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിലും കൊടുങ്ങല്ലൂർ താലൂക്കിലെ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലും എടവിലങ്ങ്, എസ്.എൻ.പുരം എന്നീ പഞ്ചായത്തുകളിലെ നിലവിലെ ഒഴിവുകളിലുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

അപേക്ഷിക്കുന്നതിനുള്ള വിശദവിവരങ്ങൾ ബന്ധപ്പെട്ട കോർപറേഷൻ, മുനിസിപ്പാലിറ്റി പഞ്ചായത്ത്, വില്ലേജ്, താലൂക്ക് സപ്ലൈ ഓഫിസ്, ജില്ലാ സപ്ലെ ഓഫീസ് എന്നിവിടങ്ങളിൽ പരസ്യം ചെയ്തിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

- Advertisement -
Exit mobile version