31 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ചാലക്കുടി നഗരസഭയുടെ ടൗണ്‍ഹാള്‍ ഇന്ന് (മെയ് 21) തുറന്ന് നല്‍കും

 

നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ചാലക്കുടി നഗരസഭയുടെ സ്വപ്ന പദ്ധതിയായ ടൗണ്‍ഹാള്‍ ഇന്ന് (മെയ് 21) തുറക്കും. വികസന സെമിനാറോട് കൂടിയാണ് ടൗണ്‍ഹാള്‍ തുറന്നു നല്‍കുന്നത്. ഏഴ് കോടി രൂപ ചെലവില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണവും ആധുനിക സൗകര്യങ്ങളും അടങ്ങിയതാണ് ടൗണ്‍ഹാള്‍. ഒന്നാം നിലയിലെ പ്രധാന ഹാളില്‍ 600 ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 400 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാളും നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് ഏരിയയും അത്യാധുനിക ശബ്ദ സംവിധാനവും ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുണ്ട്.

പൊതുജന പങ്കാളിത്തത്തോടെ 2013ലാണ് ടൗണ്‍ഹാളിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. പിന്നീട് നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി. നഗരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിലാണ് ടൗണ്‍ഹാള്‍ തുറന്നു കൊടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൊതുജനങ്ങള്‍ക്ക് നിശ്ചിത വാടക നല്‍കി ടൗണ്‍ഹാള്‍ ഉപയോഗിക്കുന്നതിനും അനുമതിയുണ്ട്. ഇന്ന് നടക്കുന്ന വികസന സെമിനാറിന്റെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം പി നിര്‍വഹിക്കും. കൂടാതെ ജനപ്രതിനിധിയായി 25 വര്‍ഷം പൂര്‍ത്തിയായവരെയും ആദരിക്കും.

- Advertisement -
Exit mobile version