36 C
Thrissur
വ്യാഴാഴ്‌ച, മെയ്‌ 2, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വാട്സാപ്പിനെ പിൻതള്ളി സിഗ്നൽ ഒന്നാമത്

വാട്സാപ്പ് മെസ്സേജിങ് ആപ്പിന്റെ നയ മാറ്റത്തിനു പുറകെ സിഗ്നൽ ആപ്പ് മുൻനിരയിലേക്ക് സ്ഥാനം പിടിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള നിലപാട് സ്വീകരിച്ചതാണ് ഈ മാറ്റത്തിനു കാരണമായത്.

ഫെബ്രുവരി 8 ന് ശേഷം ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്നതിന് സമ്മതം നൽകാൻ വാട്സാപ്പ് പ്രഖ്യാപിച്ചപ്പോൾ സിഗ്നൽ, ടെലിഗ്രാം പോലുള്ള മറ്റ് ആപ്ലിക്കേഷനുകളിലേക്ക് ഉപയോക്താക്കൾ മാറുകയാണ്. ” സിഗ്നലിൽ പരസ്യം ഉണ്ടായിരിക്കില്ല കാരണം, നിങ്ങളുടെ ഡാറ്റ നിങ്ങളുടെ കൈയിലാണ് “എന്ന് സിഗ്നൽ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾ ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്ലിക്കേഷൻ സ്റ്റോറുകളിൽ സിഗ്നൽ ഇൻസ്റ്റാൾ ചെയ്തു. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി സിഗ്നൽ ഐപാഡിലും ഉപയോഗിക്കാവുന്നതാണ്.
ഇന്ത്യ മാത്രമല്ല, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ, ഫിൻ‌ലാൻ‌ഡ്, ഹോങ്കോംഗ്, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലും സിഗ്നൽ ഡൌൺലോഡ് ചെയ്യുന്നവർ വർദ്ധിച്ചു വരുന്നുണ്ട്.
വാട്‌സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടണും സിഗ്നൽ മെസഞ്ചർ സിഇഒ മോക്സി മാർലിൻസ്പൈക്കും ചേർന്ന് ആരംഭിച്ച സിഗ്നൽ ഫൗണ്ടേഷനാണ് സിഗ്നൽ മെസ്സേജിങ് ആപ്പിന്റെ സ്ഥാപകർ.
ഉപയോക്താക്കളിൽ നിന്നുള്ള ഇത്തരമൊരു നീക്കം മൂലം ബിസിനസ്‌ അക്കൗണ്ടുകളിൽ മാത്രമാണ് ഈ സ്വകാര്യത മാറ്റം ഉണ്ടാവുക എന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.

- Advertisement -
Exit mobile version