28 C
Thrissur
ശനിയാഴ്‌ച, മെയ്‌ 4, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കടിക്കാട് ഹയർ സെക്കന്ററി സ്കൂളിന് ഇരുനില കെട്ടിടം

പുതിയ അധ്യയന വർഷത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ കടിക്കാട് ഹയർ സെക്കന്ററി സ്കൂളിലെ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം യാഥാർത്ഥ്യമാകും. സ്കൂളിന്റെ പശ്ചാത്തല സൗകര്യങ്ങളുടെ അഭാവത്തിന് പരിഹാരം കാണുന്നതിനായി മുൻ എംഎൽഎ കെ വി അബ്ദുൾ ഖാദറിൻ്റെ ആസ്തിവികസന ഫണ്ടിൽ നിന്നും1 കോടി 99 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിന് വിനിയോഗിച്ചത്. ഇരുനിലകളിൽ പണിത കെട്ടിടത്തിന്റെ വിസ്തീർണ്ണം 7412.78 സ്വകയർ ഫീറ്റാണ്. ഓരോ നിലയിലും നാല് ക്ലാസ് റൂമുകളായി ആകെ എട്ട് ക്ലാസ് മുറികളും, ശുചിമുറികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

2020 സെപ്റ്റംബർ 20നാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മൂന്ന് നിലകളിലായാണ് കെട്ടിടം വിഭാവനം ചെയ്തതെങ്കിലും സോയിൽ ടെസ്റ്റ് റിസൽറ്റ് അനുസരിച്ച് രണ്ടു നിലകളിലായാണ് നിർമ്മാണം പൂർത്തീകരിച്ചത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെയ് 30ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്യും. കടിക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കെട്ടിടത്തിന്റെ അനാച്ഛാദനം എൻ കെ അക്ബർ എംഎൽഎ നിർവഹിക്കും. മുൻ എംഎൽഎ കെ വി അബ്ദുൽ ഖാദർ താക്കോൽ ഏറ്റുവാങ്ങും. ടി എൻ പ്രതാപൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ,ആർ ഡി ഡി കെ.അബ്ദുൽകരീം, ഡി ഡി മദനമോഹനൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്തക്കലി , പഞ്ചായത്ത് പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുക്കും.

- Advertisement -
Exit mobile version