29 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ശബരി റെയില്‍പാത ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കണം: ബെന്നി ബഹനാന്‍

ന്യൂഡല്‍ഹി:അങ്കമാലി- എരുമേലി ശബരി റെയില്‍ പാത പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കണമെന്ന് ബെന്നി ബഹനാന്‍ ലോക്‌സഭയുടെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട അങ്കമാലി ശബരി റെയില്‍പാത അങ്കമാലി- എരുമേലി പത്തനംതിട്ട -പുനലൂര്‍ തിരുവനന്തപുരം സമാന്തര റെയില്‍പാതയുടെ ഒന്നാം ഘട്ടമാണ്. അങ്കമാലി- എരുമേലി റെയില്‍ പാത ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെയും മറ്റു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ കാലടി, ഭരണങ്ങാനം പള്ളി മത സാഹോദര്യത്തിന്റെ ഭാഗമായ എരുമേലി എന്നിവയെ ബന്ധിപ്പിക്കും.
നിലവില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.വന്ദേ ഭാരത് ട്രെയിനുകള്‍ ഉള്‍പ്പെടെ ഓടിക്കാവുന്ന ഗതിശക്തി പദ്ധതിയില്‍ ശബരി റെയില്‍വേയേയും ഉള്‍പ്പെടുത്തി പുതുക്കിയ 3744 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

- Advertisement -
Exit mobile version