28 C
Thrissur
ശനിയാഴ്‌ച, മെയ്‌ 4, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മ്യൂസിക് ഫൗണ്ടന് റീത്ത് സമര്‍പ്പിച്ച് നെഹ്‌റു പാര്‍ക്കില്‍ കോണ്‍ഗ്രസ് സമരം

തൃശൂര്‍: കോര്‍പ്പറേഷന്‍ നെഹ്‌റു പാര്‍ക്കില്‍ 27 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് ആവശ്യപ്പെട്ടു.കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍. ജെ.പല്ലന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നെഹ്‌റു പാര്‍ക്കിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. വിന്‍സെന്റ്.
50 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മ്യൂസിക് ഫൗണ്ടന്‍ പ്രവര്‍ത്തനരഹിതമായതിന്റെ ഒന്നാം ചരമവാര്‍ഷിക ദിനം മ്യൂസിക് ഫൗണ്ടനില്‍ റീത്ത് വച്ച് എം.പി. വിന്‍സെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു.നെഹ്‌റു പാര്‍ക്കില്‍ കുട്ടികളെ സ്വാഗതം പറയുന്ന 1959 ല്‍ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ച കുട്ടികളുടെ പ്രതിമയ്ക്ക് പോലും കയ്യുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്, മാത്രമല്ല പാര്‍ക്കില്‍ വരുന്ന കുട്ടികളുടെ കളി ഉപകരണങ്ങള്‍ അപകടകരമായ അവസ്ഥയായതിനാല്‍ അപകടം ഉണ്ടാക്കുന്നത്.പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ അധ്യക്ഷത വഹിച്ചു.
നെഹ്‌റു പാര്‍ക്കില്‍ ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതിനാല്‍ സാമൂഹദ്രോഹികളുടെ അഴിഞ്ഞാട്ടമാണെന്നും രാജന്‍.ജെ.പല്ലന്‍ പറഞ്ഞു.കെ.രാമനാഥന്‍,ഇ.വി.സുനില്‍രാജ്,ലാലി ജെയിംസ്,എന്‍.എ. ഗോപകുമാര്‍ പ്രസംഗിച്ചു.ജയപ്രകാശ് പൂവ്വത്തിങ്കല്‍, എ.കെ.സുരേഷ്, വിനേഷ് തയ്യില്‍,ലീല വര്‍ഗീസ്,സുനിതാ വിനു,സനോജ് പോള്‍,സിന്ധു ആന്റോ,റെജി ജോയ്,അഡ്വ. വില്ലി, രന്യ ബൈജു,മേഴ്സി അജി,നിമ്മി റപ്പായി,ബൈജു വര്‍ഗീസ്,സജി പോള്‍ പങ്കെടുത്തു.

- Advertisement -
Exit mobile version