29 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 30, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മമ്മിയൂര്‍ ദേശവിളക്കും അന്നദാനവും 10ന്

ഗുരുവായൂര്‍:മമ്മിയൂര്‍ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേശവാസികളുടെ കൂട്ടായ്മയോടെ മമ്മിയൂര്‍ ശ്രീമഹാദേവക്ഷേത്രസന്നിധിയില്‍ നടത്തിവരുന്ന 66-ാമത് ദേശവിളക്കും അന്നദാനവും ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.5ന് കേളിയും 6 ന് മമ്മിയൂര്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പും നടക്കും.തുടര്‍ന്ന് വിളക്കു പന്തലില്‍ പ്രതിഷ്ഠാകര്‍മ്മം, പുഷ്പാഭിഷേകം എന്നിവ നടക്കും.7ന് ഗുരുവായൂര്‍ കൃഷ്ണകുമാറിന്റെ അഷ്ടപദി, 9 ന് ഗുരുവായൂര്‍ മുരളിയും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി, 10 ന് ശ്രീഹരി ഭജന്‍ സംഘം തൃശൂര്‍ അവതരിപ്പിക്കുന്ന ഭക്തിമലര്‍ നടക്കും.
വൈകീട്ട് ദീപാരാധനക്കുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരനടയില്‍ നിന്ന് ഗജവീരന്മാര്‍, താലപ്പൊലി,പഞ്ചവാദ്യം, നാദസ്വരം എന്നിവയുടെ അകമ്പടിയില്‍ പാലക്കൊമ്പ് എഴുന്നള്ളിക്കും.വിളക്കു പന്തലില്‍ വൈകീട്ട് 7 ന് ജി.കെ.പ്രകാശ് സ്വാമിയും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജനയും, രാത്രി 10 ന് ശാസ്താംപാട്ടും തുടര്‍ന്ന് പാല്‍കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരിഉഴിച്ചില്‍ എന്നീ ചടങ്ങുകളും നടക്കും.കാല്‍ നൂറ്റാണ്ടായി സമ്പ്രദായ ഭജന അവതരിപ്പിക്കുന്ന ജി.കെ.പ്രകാശിനെ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.മമ്മിയൂര്‍ അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് ഒ.രതീഷ്, ദേശവിളക്ക് ആഘോഷസമിതി ചെയര്‍മാന്‍ കെ.കെ.ഗോവിന്ദദാസ്, ജനറല്‍ കണ്‍വീനര്‍ അനില്‍കുമാര്‍ ചിറക്കല്‍, അന്നദാന കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദന്‍ പല്ലത്ത്, രാജഗോപാല്‍ മുള്ളത്ത്, രാമചന്ദ്രന്‍ പല്ലത്ത്,പി.സുനില്‍കുമാര്‍,ഗോപന്‍ ടി.എസ്,നന്ദകുമാര്‍ വാറാട്ട് പങ്കെടുത്തു.

- Advertisement -
Exit mobile version