28 C
Thrissur
വ്യാഴാഴ്‌ച, മെയ്‌ 2, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

തൃശൂര്‍ മോഡല്‍ സിസിടിവി ക്യാമറ സംവിധാനം സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കും: ഡിജിപി

തൃശൂര്‍: സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിട്ടുള്ള സിസിടിവി നിരീക്ഷണ സംവിധാനം മാതൃകാപരമാണെന്നും,ഇത് സംസ്ഥാന വ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്നതായും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്.തദ്ദേശ സ്വയംഭരണ സ്ഥാപനമായ തൃശൂര്‍ കോര്‍പ്പറേഷനും, ജില്ലാ പോലീസും,വ്യാപാരികളും, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും ഒത്തുചേര്‍ന്നാണ് തൃശൂര്‍ നഗരത്തില്‍ സിസിടിവി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇത് അനുകരണീയ മാതൃകയാണ്.
ക്യാമറ നിരീക്ഷണ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ രജത് സി.സുരേഷ്,ഒ.ആര്‍.അഖില്‍,ഐ.ആര്‍.അതുല്‍ ശങ്കര്‍,ജിതിന്‍ രാജ്,പി.ജിതിന്‍,പി.എം.അഭിബിലായ് എന്നിവരുടെ പ്രവര്‍ത്തന മികവ് പരിഗണിച്ച് പ്രശംസാ പത്രം നല്‍കി ആദരിച്ചു.തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ആശയവിനിമയം നടത്തി.ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എം.ആര്‍.അജിത് കുമാര്‍, ഉത്തരമേഖല ഐ.ജി.യുടെ അധിക ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍,തൃശൂര്‍ മേഖല ഡി.ഐ.ജി യുടെ അധിക ചുമതലയുള്ള എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത പങ്കെടുത്തു.
തൃശൂര്‍ സിറ്റി പോലീസ് നടപ്പിലാക്കിയ സെന്റര്‍ ഫോര്‍ എംപ്ലോയീ എന്‍ഹാന്‍സ്‌മെന്റ് &ഡെവലപ്‌മെന്റ് സംവിധാനം പോലീസുദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായും ഇത് മാതൃകാപരമാണെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്റസ്ട്രീസ് ഏര്‍പ്പെടുത്തിയ ദേശീയ സ്മാര്‍ട്ട് പോലീസിങ്ങ് അവാര്‍ഡ് കരസ്ഥമാക്കിയ പദ്ധതിയാണിത്.

- Advertisement -
Exit mobile version