34 C
Thrissur
തിങ്കളാഴ്‌ച, മെയ്‌ 6, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഗുരുപവനപുരി ഏകാദശി നിറവില്‍

ഗുരുവായൂര്‍: കിഴക്കിന്റെ ദ്വാരക എന്നറിയപ്പെടുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പുണ്യദിനങ്ങളിലൊന്നാണ് ഏകാദശി.വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടന്നതെന്നാണ് വിശ്വാസം.ഭഗവാന്‍ ഗീതോപദേശം നല്കിയതും ഈ ദിവസം തന്നെയാണ് എന്നാണ് പറയപ്പെടുന്നത്.ഏകാദശി നാളില്‍ മുപ്പത്തിമുക്കോടി ദേവതകളും വിഷ്ണുവിനോടൊപ്പം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമെന്നും ഐതിഹ്യമുണ്ട്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വിശ്വാസങ്ങളില്‍ ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഏകാദശിയെ കണക്കാക്കുന്നത്.ദേവഗുരുവായ ബൃഹസ്പതിയും വായൂ ദേവനും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായതിനാലാണ് ഇത് ഗുരുവായൂര്‍ എന്നറിയപ്പെടുന്നത്.ഈ ദിവസമാണ് ഗുരുവായൂര്‍ ഏകാദശിയായി ആചരിക്കുന്നത്.ഇന്നും നാളേയുമാണ് പ്രശസ്തമായ ഗുരുവായൂര്‍ ഏകാദശി ആഘോഷിക്കുന്നത്.
രണ്ടു ദിവസമായി ഇത്തവണത്തെ ഗുരുവായൂര്‍ ഏകാദശി ആചരിക്കുന്നതിനാല്‍ പൂജകളിലും ചടങ്ങുകളിലും ഈ വ്യത്യാസം കാണും.സാധാരണ ഏകാദശി ആചരണത്തില്‍ സ്വര്‍ണ്ണക്കോലം എഴുന്നള്ളത്ത് നാലു ദിവസമാണ് ഉണ്ടാവുക.എന്നാല്‍ ഇത്തവണ അഞ്ചു ദിവസം സ്വര്‍ണ്ണക്കോലം എഴുന്നള്ളത്തുണ്ട്.എണ്‍പത് മണിക്കൂര്‍ ദര്‍ശന സമയം ലഭിക്കുമെന്നതും ഈ ഏകാദശിയുടെ പ്രത്യേകതയാണ്.

 

- Advertisement -
Exit mobile version