36 C
Thrissur
വെള്ളിയാഴ്‌ച, മെയ്‌ 3, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഓട്ടിസം ബാധിച്ച മകനെ തീ കൊളുത്തി കൊന്ന പിതാവ് അറസ്റ്റില്‍

തൃശൂര്‍: ഓട്ടിസം ബാധിച്ച മകനെ പിതാവ് തീ കൊളുത്തി കൊന്നു.പിതാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.കേച്ചേരി പട്ടിക്കര ജുമുഅ മസ്ജിദിനു വടക്കുവശം താമസിക്കുന്ന രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാന്റെ(52) മകനും ഓട്ടിസം ബാധിതനുമായ മകന്‍ സഹദി (28)നെയാണ് സ്വന്തം പിതാവ് തുണികള്‍ ദേഹത്ത് ചുറ്റിയ ശേഷം ഡീസല്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയത്.
രാവിലെ 10 മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. വീട്ടിന്റെ നടു തളത്തില്‍ കിടന്നിരുന്ന മകനെ വാരിയെടുത്ത് പുറത്തേ ഇറയത്ത് കൊണ്ടുവന്നിരുത്തിയ ശേഷമാണ് സുലൈമാന്‍ കൃത്യം നിര്‍വ്വഹിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സഹദിനെ കേച്ചേരി ആക്റ്റ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം നടന്നത്.മകന്റെ നിലവിളി കേട്ട് അകത്ത് നിന്ന് ഉമ്മ എത്തിയപ്പോവേക്കും മകന് 80 ശതമാനത്തിലേറേ പൊള്ളലേറ്റിരുന്നു.
കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ സുലൈമാനെ നാട്ടുകാരുടെ സഹായത്താല്‍ മണലിയില്‍ നിന്നും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സാമ്പത്തികമായും മാനസികമായും ഏറെ ദുരിതത്തിലാണ് കുടുംബം കഴിയുന്നത്.പിതാവ് സുലൈമാന്‍ സഫദിനെ ഇടക്കിടെ ഉപദ്രവിക്കുന്നതിനാല്‍ മാതാവ് സെഫിയ പുറത്തുപോവാറില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. തൃശൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തി – മാതാവ്: ഷെറീന. സഹോദരങ്ങള്‍: തസ്‌നി ,ഫാത്തിമ.
മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാന്‍ മൊഴി നല്‍കി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റു.ഇയാളെ പൊലീസ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുന്നംകുളം പോലീസാണ് കേസെടുത്തിരിക്കുന്നത്.അസി. കമ്മീഷ്ണര്‍ ടി.എസ് സിനോജിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ ഷാജഹാന്‍ അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തി. മാനസിക വൈകല്യമുള്ള മകനെ മുന്‍പും ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളതായി വീട്ടുകാര്‍ പറഞ്ഞു.

- Advertisement -
Exit mobile version