28 C
Thrissur
ശനിയാഴ്‌ച, മെയ്‌ 4, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

അമൃതം സിറ്റി മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച തട്ടിപ്പ് പരിപാടിയെന്ന് മാറിയെന്ന് കോണ്‍ഗ്രസ്

തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ അമൃതം സിറ്റി മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച തട്ടിപ്പ് പരിപാടിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍, ഉപനേതാവ് ഇ.വി. സുനില്‍രാജ്, സെക്രട്ടറി കെ. രാമനാഥന്‍ ആരോപിച്ചു.
മാസ്റ്റര്‍പ്ലാന്‍ സ്‌പെഷ്യല്‍ കമ്മിറ്റിയില്‍ എടുക്കാത്ത തീരുമാനം എഴുതിച്ചേര്‍ത്തി സ്‌പെഷ്യല്‍ കമ്മിറ്റിയുടെ കള്ള മിനിറ്റ്‌സ് ഉണ്ടാക്കി കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായി ഒത്തുകളിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഇമെയിലില്‍ നിന്ന് ജില്ല ടൗണ്‍ പ്ലാനിങ്ങിലേക്ക് അയച്ചു കൊടുത്തത് ഭൂമാഫിയുമായി ഒത്തുകളിച്ച് വീണ്ടും തട്ടിപ്പു മാസ്റ്റര്‍ കൊണ്ടുവരാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റിപ്പെടുത്തി.
ജില്ലാ ടൗണ്‍പ്ലാനിംഗ് വിഭാഗത്തിലേക്ക് കോര്‍പ്പറേഷന്‍ സെക്രട്ടറി അയച്ചുകൊടുത്ത സ്‌പെഷ്യല്‍ കമ്മിറ്റിയുടെ രേഖകള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍ കോണ്‍ഗ്രസ് പ്രതിനിധി ആയതിനാല്‍ നിയമപരമായി നഗരസൂത്രണ കമ്മിറ്റി മുഖേന വരേണ്ട അമൃതം സിറ്റി മാസ്റ്റര്‍പ്ലാന്‍ ഫയലുകള്‍ നഗരസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് വരാത്തത് നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
ജിഐഎസ് അധിഷ്ഠിത കരട് മാസ്റ്റര്‍ പ്ലാന്‍ നാളിതുവരെയായി പരിഗണനയ്ക്ക് വന്നിട്ടില്ലെന്നും നഗരാസൂത്രണ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ പറഞ്ഞു. നഗര വികസനവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ് നഗരാസൂത്രണ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി. നഗരാസൂത്രണ കമ്മിറ്റി കരട് മാസ്റ്റര്‍പ്ലാന്‍ പരിഗണിച്ചാല്‍ മാസ്റ്റര്‍പ്ലാനിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും, മാസ്റ്റര്‍പ്ലാനിലെ രഹസ്യങ്ങള്‍ പരസ്യമാകുമെന്ന ഭയമാണ് മാസ്റ്റര്‍പ്ലാനിന്റെ കരടുരൂപം കമ്മിറ്റിക്ക് വരാതിരുന്നത്. നഗരാസൂത്രണ കമ്മിറ്റിക്ക് വന്ന് കമ്മിറ്റി ശുപാര്‍ശയോടെ വേണം മാസ്റ്റര്‍പ്ലാന്‍ അടങ്ങുന്ന അജണ്ട കൗണ്‍സിലിലേക്ക് വരേണ്ടിയിരുന്നത്.
എന്നാല്‍ വളഞ്ഞ വഴിയിലൂടെയാണ് മാസ്റ്റര്‍പ്ലാനിന്റെ കരട് രൂപം ഇപ്പോള്‍ കൗണ്‍സിലിലേക്ക് വരുന്നത്. നഗരാസൂത്രണ കമ്മിറ്റിക്ക് മാസ്റ്റര്‍പ്ലാന്‍ കരട് സമര്‍പ്പിച്ചാല്‍ അത് ജനങ്ങളുടെ പരിശോധനയ്ക്കും തിരുത്തലുകള്‍ക്കും വിധേയമായി പരാതികള്‍ പരിഗണിക്കുന്നതിനുമായി ഡിവിഷന്‍ സഭകളിലേക്ക് അയക്കുമെന്ന് ശുപാര്‍ശ ചെയ്യുമെന്ന ഭയമാണ് നഗരാസൂത്രണ കമ്മിറ്റിയെ തടയാനുള്ള കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി

- Advertisement -
Exit mobile version