36 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സാംസ്‌കാരിക നഗരിയുടെ ശാപമായി മാറിയ മേയറെ പുറത്താക്കണം: തൃശൂര്‍ ഡിസിസി പ്രസിഡന്റ്

തൃശൂര്‍;സാംസ്‌കാരിക നഗരിയുടെ ശാപമായി മാറിയ മേയറെ പുറത്താക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ആരോപിച്ചു.മാസങ്ങളായി പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്.ജനങ്ങള്‍ക്ക് കുടിക്കാന്‍ ചെളിവെള്ളം നല്‍കുന്നു.മറ്റു തദ്ദേശസ്ഥാപനങ്ങളില്ലാത്ത 10% സേവന ഉപനികുതി ആണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഈടാക്കുന്നത്.പിന്‍വാതില്‍ നിയമനത്തിലൂടെ അനഹരായി ജോലിക്ക് കയറിയവരെ പുറത്താക്കുന്നതുവരെ സന്ധിയില്ലാ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ജോസ് വള്ളൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് കൗണ്‍സില്‍മാരുടെ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചെംബറിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് കോര്‍പ്പറേഷന്‍ കവാടത്തില്‍ വച്ച് തടഞ്ഞു.പോലീസും, കൗണ്‍സിലര്‍മാരും ഉന്തും തള്ളും ഉണ്ടായി.പ്രതിപക്ഷനേതാവ് രാജന്‍. ജെ. പല്ലന്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണല്‍ ലാലി ജെയിംസ്,മുകേഷ് കൂളപറമ്പില്‍,വിനേഷ് തയ്യില്‍,ശ്രീലാല്‍ ശ്രീധര്‍ എന്നിവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു.
മേയറുടെ ചെമ്പറിനുമുന്നിലെ കാര്‍ പോര്‍ച്ചില്‍ വച്ച് വനിത കൗണ്‍സര്‍മാരെയടക്കം വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു.കോര്‍പ്പറേഷന്റെ വൈദ്യുതി വിഭാഗത്തില്‍ അടക്കം സി.പി.എമ്മിന്റെയും, ഡി.വൈ.എഫ്.ഐയുടെയും പ്രവര്‍ത്തകരെയാണ് താല്‍ക്കാലികമായി നിയമിച്ചിട്ടുള്ളത്.മേയറുടെ ചേംബറില്‍ 5 ജീവനക്കാരെ താല്‍ക്കാലികമായി അനധികൃതമായി നിയമിച്ചിട്ടുള്ളതാണ്.അനധികൃതമായി നിയമിച്ചവരെ പിരിച്ചുവിടുക, ആയത് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മാര്‍ച്ച് നടത്തിയത്.
പ്രതിപക്ഷ നേതാവ് രാജന്‍. ജെ.പല്ലന്‍ അധ്യക്ഷത വഹിച്ചു.ഭരണ സ്വാധീനം ഉപയോഗിച്ച് പോലീസിനെ മുന്നില്‍ നിര്‍ത്തിയും,ക്രിമിനല്‍ കേസ് എടുപ്പിച്ച് പ്രതിഷേധ സമരക്കാരെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടയെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ മുന്നറിയിപ്പ് നല്‍കി.ഐ.പി. പോള്‍,ജോണ്‍ ഡാനിയേല്‍,എ.പ്രസാദ്,കെ.ബി.ശശികുമാര്‍,കെ.ഗിരീഷ്‌കുമാര്‍,ജെയ്ജു സെബാസ്റ്റ്യന്‍,ഇ.വി.സുനില്‍രാജ്,ലാലി ജെയിംസ്,എന്‍.എ.ഗോപകുമാര്‍,കെ.രാമനാഥന്‍, മുകേഷ് കൂളപറമ്പില്‍,ശ്യാമള മുരളീധരന്‍, ശ്രീലാല്‍ ശ്രീധര്‍, എ.കെ.സുരേഷ്, വിനേഷ് തയില്‍, സനോജ് പോള്‍, എബി വര്‍ഗീസ്, ലീല വര്ഗീസ്, സിന്ധു ആന്റോ, അഡ്വ.വില്ലി, ആന്‍സി ജേക്കബ്, മേഴ്സി അജി, നിമ്മി റപ്പായി,റെജി ജോയ്, മേഫി ഡെല്‍സണ്‍ പങ്കെടുത്തു.

 

- Advertisement -
Exit mobile version