28 C
Thrissur
ശനിയാഴ്‌ച, മെയ്‌ 4, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സോളാറിൽ പ്രവർത്തിക്കുന്ന ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക്

സോളാറിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ഫാം ഹാച്ചറി യൂണിറ്റുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ ഒരുങ്ങിയ കുടുംബശ്രീ സംരംഭകർക്ക് എല്ലാ പിന്തുണയും നൽകുകയാണ് ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ വികസന വകുപ്പ്.

പരിമിതമായ സ്ഥലത്ത് പരിമിതമായ സമയംകൊണ്ട് ആദായം ഉണ്ടാക്കുന്ന രീതിയാണ് ഫാം ഹാച്ചറി യൂണിറ്റ്. നടത്തറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ അഞ്ച് കുടുംബശ്രീ വനിതകൾ ചേർന്നാണ് സോളാറിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ഫാം ഹാച്ചറി യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. കൊഴുക്കുള്ളിയിൽ പൊങ്ങളമൂല വീട്ടിൽ സുമി ഷൈനജന്റെ വീടിന് മുകളിലാണ് 535 വാട്ട്സിന്റെ സോളാർ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

പ്ലാന്റിനായി ബ്ലോക്കിൽ നിന്ന് മൂന്ന് ലക്ഷം രൂപം സബ്സിഡി നൽകിയിരുന്നു. ഒരു തവണ 3000 മുട്ട വരെ വിരിയിക്കാൻ കഴിയുന്ന രീതിയിലാണ് യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. കോഴിയും താറാവും കാടയുമെല്ലാം ഉള്‍പ്പെടെ വിവിധ തരത്തിലുള്ള പക്ഷികളെ മുട്ടയ്ക്കും മാംസത്തിനുമായി വളര്‍ത്തുകയെന്നതാണ് യൂണിറ്റ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
സോളാർ ഉപയോഗിച്ച് മുട്ട വിരിയിക്കുന്നതിനാൽ വൻ തുക വൈദ്യുതി ബില്ലായി നൽകേണ്ടി വരില്ലെന്നാണ് ഇവർ പറയുന്നത്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ സംരംഭങ്ങൾക്ക് ബ്ലോക്ക് പിന്തുണ നൽകുന്നത്. നടത്തറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കുടുംബശ്രീ അംഗങ്ങളായ സുമി ഷൈനജ്, കൃഷ്ണവിനിഷ്, രതി ദിനേഷ്, പ്രസിത ചന്ദ്രൻ, പ്രതിഭ വത്സൻ തുടങ്ങിയവരാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ലക്കി ഫാം ഹാച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി നിർവഹിച്ചു. നടത്തറ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി ആർ രജിത്ത്, ബിഡിഒ ബൈജു, ഒല്ലൂക്കര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അശ്വിൻ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -
Exit mobile version