34 C
Thrissur
ബുധനാഴ്‌ച, മെയ്‌ 1, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് ന്യായവിലകട ലൈസന്‍സി അപേക്ഷ ക്ഷണിച്ചു

മുകുന്ദപുരം താലൂക്കിലെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് തെക്കുംകര വില്ലേജില്‍ പാലപ്രക്കുന്നില്‍ 1843461 നമ്പര്‍ ന്യായവിലകട(എഫ് പി എസ്) ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി (പിഡബ്ലിയുഡി) സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 23 ന് വൈകുന്നേരം 3 മണിക്കുള്ളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ എത്തിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. അപേക്ഷയുടെ മാതൃക civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0487 2360046.

- Advertisement -
Exit mobile version