30 C
Thrissur
തിങ്കളാഴ്‌ച, ഏപ്രിൽ 29, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സംസ്ഥാന റവന്യൂ കായികോത്സവം: കിരീടം ചൂടി മലപ്പുറം ജില്ല

*രണ്ടാം സ്ഥാനം തൃശൂരിന്, മൂന്നാം സ്ഥാനത്ത് കണ്ണൂർ

സംസ്ഥാന റവന്യൂ കായികോത്സവത്തിൽ ആദ്യ ചാമ്പ്യൻ പട്ടം സ്വന്തമാക്കി മലപ്പുറം ജില്ല. 60 പോയിന്റ് നേടിയാണ് മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.  ഗെയിംസ് ഇനങ്ങളിൽ 48 പോയിന്റും അത്‌ലറ്റിക്സ് ഇനങ്ങളിൽ 12 പോയിന്റുമാണ് ജില്ല നേടിയത്.

അത്‌ലറ്റിക്സിൽ 45 പോയിന്റും ഗെയിംസിൽ 3  പോയിന്റും നേടി 48 സ്കോർ സ്വന്തമാക്കി ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനം നേടിയെടുത്തു. 42 പോയിന്റുമായി  കണ്ണൂരിന് മൂന്നാം സ്ഥാനം ലഭിച്ചു.

മെയ് 14 മുതൽ ആരംഭിച്ച കായികോത്സവത്തിൽ ക്രിക്കറ്റ്, ബാഡ്മിന്റൺ, ഫുട്ബോൾ, മാർച്ച് പാസ്റ്റ്, അത്‌ലറ്റിക്സ്  തുടങ്ങി മത്സരങ്ങളാണ് നടന്നത്. റവന്യൂ ജീവനക്കാർക്കായി ആദ്യമായാണ് സംസ്ഥാന തലത്തിൽ കായികോത്സവം സംഘടിപ്പിക്കുന്നത്. 14 ജില്ലാ ടീമുകളും ഒരു ഹെഡ്ക്വാർട്ടേഴ്സ് ടീമും ഉൾപ്പെടെ 15 ടീമുകളാണ് ആവേശകരമായ മത്സരങ്ങളിൽ മാറ്റുരച്ചത്. തൃശൂർ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയം, കോർപ്പറേഷൻ ഇൻഡോർ സ്റ്റേഡിയം, കോർപ്പറേഷൻ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്സ്  എന്നിവിടങ്ങളിലായി മെയ് 22 വരെയാണ് കായികോത്സവം അരങ്ങേറിയത്.

- Advertisement -
Exit mobile version