30 C
Thrissur
ഞായറാഴ്‌ച, ഏപ്രിൽ 28, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സംസ്ഥാനത്തെ കോവിഡ് നിരക്ക് കൂടിയതായി ആരോഗ്യ മന്ത്രി

കൊറോണ വൈറസിന്‍റെ ജനിതക മാറ്റം കേരളത്തിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് കേന്ദ്രമായി നടത്തിയ ഗവേഷണത്തിലാണ് വൈറസുകൾക്ക് ജനിതക മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഇത് ബ്രിട്ടനിൽ കണ്ടെത്തിയ അതേ വൈറസ് ശ്രേണി തന്നെയാണോയെന്നറിയാൻ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്‍റെ വ്യാപന ശേഷി എത്രത്തോളമാണെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ലെന്നും മന്ത്രി അറിയിച്ചു. യുകെയിൽ നിന്നെത്തിയ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന കാര്യവും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് ജനിതക മാറ്റം വന്ന വൈറസിന്‍റെ ശ്രേണിയിൽപ്പെട്ടതാണോയെന്നറിയാൻ ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. ചില വൈറസുകൾ ജനിതകമാറ്റം സംഭവിച്ചാൽ അപകടകാരികള്‍ അല്ലാതായി മാറാനും സാധ്യതയുണ്ട്. എന്നാല്‍ ചിലത് ജനിതകമാറ്റം സംഭവിച്ചാൽ അപകടകാരികളായി മാറാം.

ശ്രദ്ധയോടെ ഇരിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോംവഴി. ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സർക്കാർ അതീവ ജാഗ്രതയിൽ തന്നെയാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളിലെല്ലാം ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

- Advertisement -
Exit mobile version