ടോം ക്രൂസ് ചിത്രം മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് ഒന്നാം ഭാഗം ടീസർ പാരാമൗണ്ട് പിക്ചേഴ്‌സ് റിലീസ് ചെയ്തു.
ടോം ക്രൂസ് ചിത്രം മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് ഒന്നാം ഭാഗം ടീസർ പാരാമൗണ്ട് പിക്ചേഴ്‌സ് റിലീസ് ചെയ്തു.
സംവിധായകൻ ക്രിസ്റ്റഫർ മക്വാറിയുടെ മൂന്നാം മിഷൻ ഇമ്പോസ്സിബിൾ ചിത്രമാണ് മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് ഒന്നാം ഭാഗം.
സ്റ്റണ്ടുകൾക്ക് ഏറെ പ്രാധാന്യം നല്കിയിട്ടുള്ളതാണ് മിഷൻ ഇമ്പോസ്സിബിൾ ചിത്രങ്ങൾ. ഇത്തവണയും രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.
രണ്ട് ഭാഗങ്ങളായാണ് മക്വാറി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് പാർട്ട് വൺ അടുത്ത വർഷം ജൂലൈ 14നും പാർട്ട് 2 2024, ജൂൺ 28നും പാരാമൗണ്ട് പിക്ചേഴ്‌സ് തിയറ്ററുകളിലെത്തിക്കും.
ടോം ക്രൂസിനൊപ്പം വിൻഗ് റാംസ്, ഹെൻറി, സൈമൺ പെഗ്, റെബേക്ക ഫെർഗസൺ, വനേസ കിർബി എന്നീ താരങ്ങൾ ഇത്തവണയുമുണ്ട്. ഹെയ്‌ലി ആറ്റ്‌വെൽ, പോം ക്ലെമെന്റീഫ്, ഷിയ വിഹാം, റോബ് ഡെലനി എന്നിവരാണ് പുതിയ അംഗങ്ങൾ.