മാർവലിന്റെ തോർ: ലവ് ആൻഡ് തണ്ടർ ട്രെയിലർ മാർവെൽ സ്റ്റുഡിയോസ് റിലീസ് ചെയ്തു.
മാർവലിന്റെ തോർ: ലവ് ആൻഡ് തണ്ടർ ട്രെയിലർ മാർവെൽ സ്റ്റുഡിയോസ് റിലീസ് ചെയ്തു. തോർ സീരിസിലെ നാലാമത്തെ ചിത്രം ആണ് തോർ: ലവ് ആൻഡ് തണ്ടർ. തോർ: രഗ്നരോക് ഒരുക്കിയ തൈക വൈറ്റിറ്റിയാണ് സംവിധാനം. ക്രിസ്റ്റ്യൻ ബെയ്‌ൽ വില്ലൻ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഗോർ ദ് ഗോഡ് ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെയാകും ബെയ്‌ൽ അവതരിപ്പിക്കുക.
ഡിസിയുടെ ഡാർക്ക് നൈറ്റ് സീരിസിലെ ബാറ്റ്മാൻ കഥാപാത്രം അവതരിപ്പിച്ച ക്രിസ്റ്റ്യൻ ബെയ്‌ൽ ആണ് ഡിസിയുടെ ബിസിനസ് എതിരാളി മാർവെൽ സ്റ്റുഡിയോസ് കഥാപാത്രം തോറിന്റെ വില്ലനായി എത്തുന്നത്.
ഇത് കൂടാതെ ഷീ തോർ എന്ന ജേൻ ഫോസ്റ്ററായി നതാലി പോർട്മാൻ തിരികെയെത്തുന്നു.
ജെയ്മി അലക്സാണ്ടർ, തൈക വൈറ്റ്റ്റി, റസൽ ക്രോ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ജൂലൈ എട്ടിന് തിയറ്ററുകളിലെത്തും. ആക്ഷനും തമാശയും റൊമാന്സും കൂട്ടിയിണക്കി ആണ് തോർ ചിത്രം വരുന്നത്.