24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’; ജില്ലാതലത്തില്‍ പദ്ധതിക്ക് തുടക്കം

വായിരിച്ചിരിക്കേണ്ടവ

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ യുവതീ-യുവാക്കളെ പുതിയ തൊഴില്‍ സാധ്യതകളിലേയ്ക്ക് കൊണ്ടുവരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

തൊഴില്‍ദായകരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. ഓരോ വ്യക്തിക്കും സ്വയം സംരംഭകരാകാന്‍ പ്രചോദനം ലഭിക്കണം. എങ്കില്‍ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകൂ. 2022-23 വര്‍ഷത്തില്‍ വികസനപാതയില്‍ നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. തൊഴില്‍ അപേക്ഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. എംഎസ്എംഇ പോലുള്ളവ സംരംഭക രംഗത്ത് നല്ല അവസരങ്ങളുണ്ടാക്കി എന്നും വീടകത്തളങ്ങളെ ചെറിയ വ്യവസായശാലകളാക്കി മാറ്റിയെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. മെയ്, ജൂണ്‍ മാസങ്ങളിലായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാലയോടെയാണ് ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’പദ്ധതിയുടെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായത്. ഇതിലൂടെ സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്ക് പൊതുബോധവല്‍ക്കരണം നല്‍കും. ആദ്യഘട്ടമായ പൊതുബോധവല്‍ക്കരണത്തിന് ശേഷം ലൈസന്‍സ് / ലോണ്‍/ സബ്സിഡി മേളകള്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും.

പൊതുബോധവല്‍ക്കരണത്തില്‍ പങ്കെടുത്തവരില്‍ നിന്നും സംരംഭം തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് വരുന്നവര്‍ക്കായാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ പരിപാടികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വവും വ്യവസായ വകുപ്പ് ഏകോപനവും നടത്തും. 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം നിറവേറ്റുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ലാടിസ്ഥാനത്തില്‍ ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍, എംഎസ്എംഇ ഡിഐ ജി എസ് പ്രകാശ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ ശ്രീലത, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എസ് മോഹന ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -