പോസ്റ്റോഫീസ് ആര്‍ഡി സുരക്ഷിതമായ ഒരു ലഘുസമ്പാദ്യ പദ്ധതിയാണ്. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍ നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നേരിട്ടോ പോസ്റ്റോഫീസില്‍ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകര്‍ ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങണം. എന്നാല്‍ നിക്ഷേപകര്‍ നല്‍കിയ തുക പോസ്റ്റോഫീസില്‍ അടച്ചതിനുള്ള ആധികാരിക രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുന്‍പ് പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ ഉറപ്പുവരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പോസ്റ്റോഫീസ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Advertisement -