സംയോജിത ശിശു സംരക്ഷണ പദ്ധതിയും സ്റ്റേറ്റ് നിര്‍ഭയ സെല്ലും ചേര്‍ന്ന് നടത്തുന്ന കാവല്‍ പ്ലസ് പദ്ധതിയിലേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടു സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തുന്ന അതിതീവ്രമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് സാമൂഹ്യ മാനസിക പരിരക്ഷയും പിന്തുണയും നല്‍കി ശരിയായ സാമൂഹ്യ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് കാവല്‍ പ്ലസ്. അപേക്ഷകള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍ – 680003 എന്ന വിലാസത്തില്‍ ജൂണ്‍ 3ന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0487 2364445.