അധികാരം ജനങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയും 2022-23 വാര്‍ഷിക പദ്ധതിയും രൂപീകരിക്കുന്നതിനായുള്ള വികസന സെമിനാര്‍ പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ വികസനസ്ഥിരം സമിതി അധ്യക്ഷ കെ എസ് ജയ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ ലത ചന്ദ്രന്‍, എ വി വല്ലഭന്‍, പി എം അഹമ്മദ് എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എന്‍ കെ കുട്ടപ്പന്‍, മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.രഞ്ജി ജോണ്‍. ഇ. എന്നിവരെ എം എല്‍ എ പൊന്നാട ചാര്‍ത്തി ആദരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.ചന്ദ്രബാബു, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്ത യോഗത്തില്‍ സെക്രട്ടറി കെ ജി തിലകന്‍ കൃതജ്ഞത രേഖപ്പെടുത്തി.