കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ബീച്ച് അംബ്രല്ല ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി മെയ് 30 വരെ നീട്ടിയതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അപേക്ഷകർ കുറഞ്ഞത് 6 മാസത്തേയെങ്കിലും അംശാദായ അടവ് പൂർത്തിയാക്കിയവരും, ഭാഗ്യക്കുറി ക്ഷേമനിധിയിൽ സജീവ അംഗങ്ങളും ആയിരിക്കണം. അർഹരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പൂർണമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അയ്യന്തോളിലുള്ള ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം.