25.8 C
Thrissur
ചൊവ്വാഴ്‌ച, നവംബർ 5, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സത്യജിത് റായ് പുരസ്കാരം നേടിയ ഐ. ഷണ്മുഖദാസ് മാഷിനെ ആദരിക്കുന്നു

വായിരിച്ചിരിക്കേണ്ടവ

കേരളത്തിലെ ചലച്ചിത്രസ്നേഹികൾക്ക് ഐ. ഷൺമുഖദാസ് മാഷെ പരിചയപ്പെടുത്തേണ്ടതില്ല. ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനും ചലച്ചിത്ര പഠനക്യാമ്പുകളിലെ അദ്ധ്യാപകനും ആയിരിക്കെ തന്നെ തൃശൂർകാർക്ക് സവിശേഷമായി അദ്ദേഹം ചിരപരിചിതനായ സുഹൃത്തും നല്ല സിനിമകളിലേക്കുള്ള വഴികാട്ടിയുമാണ്.

മാഷുടെ കൈയ്യിൽ നിന്നും, വരാൻ പോകുന്ന പ്രദർശനങ്ങളുടെ നോട്ടീസ് നേരിട്ട് ഏറ്റുവാങ്ങുകയോ വഴിയരികിൽ വെച്ച് സിനിമകളെ കുറിച്ച് സംസാരിക്കുകയോ ചെയ്യാത്ത ആരും തന്നെ ഈ നഗരത്തിലെ ചലച്ചിത്രസേ്നഹികളുടെ കൂട്ടത്തിൽ ഉണ്ടാകാൻ ഇടയില്ല. ഓരോ സിനിമക്ക് മുൻപും മാഷ് നടത്തുന്ന വിവരണം പലർക്കും സിനിമയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാനുള്ള താക്കോലാണ്. കാഴ്ചയുടെ
ഈ കലാരൂപവുമായും അതിന്റെ കാണികളുമായും ഇത്രയും ഇഴുകിച്ചേർന്ന ഒരാൾ നമുക്കിടയിൽ വേറെയില്ലെന്ന് പറയാം.

സിനിമയെ സംബന്ധിച്ചുള്ള എഴുത്തിന്, ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസിയുടെ ഇന്ത്യാ ചാപ്റ്റർ (FIPRESCI) നൽകുന്ന ഈ വർഷത്തെ സത്യജിത് റേ പുരസ്കാരം ഐ. ഷൺമുഖദാസിനാണ്
പ്രഖ്യാപിച്ചിരിക്കുത് (2022). സന്തോഷകരമായ ഈ സന്ദർഭത്തിൽ അദ്ദേഹത്തിന് നവചിത്ര ഫിലിം സൊസെറ്റി ഒരു സ്വീകരണം ഒരുക്കുകയാണ്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -