24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഇന്ത്യയിൽ കളമൊഴിഞ്ഞ എച്ച്ബിഒ

വായിരിച്ചിരിക്കേണ്ടവ

രണ്ട് പതിറ്റാണ്ടിന്റെ പ്രക്ഷേപണം അവസാനിപ്പിച്ച് ഇന്ത്യയിൽനിന്ന് കളം ഒഴിയുകയാണ് അമേരിക്കൻ ടെലിവിഷൻ ചാനലായ എച്ച്ബിഒ . ഇന്ത്യക്കു പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ് ബംഗ്ലാദേശ് മാലിദ്വീപ്, മാലിദ്വീപ് തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സംപ്രേഷണവും എച്ച്ബിഒ അവസാനിപ്പിച്ചു. കൊറോണ മൂലം ഉണ്ടായ സംഭവവികാസങ്ങൾ ചാനലിനെ പ്രതികൂലം ആയി ബാധിച്ചെന്ന് ഉടമകളായ വാർണർ മീഡിയ ഇന്റർനാഷണൽ പറയുന്നു.
എന്നാൽ വാർണർ മീഡിയയുടെ തന്നെ കുട്ടികളുടെ ചാനലായ ‘കാർട്ടൂൺ നെറ്റ്വർക്കും”പോഗോ’യും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും. ലോകം എംമ്പാടും ബോക്സ്‌ ഓഫീസ് ഹിറ്റുകളായി മാറിയ പല ഹോളിവുഡ് ചിത്രങ്ങളും ഇന്ത്യക്കാരിലേക്ക് എത്തിച്ചതിൽ എച്ബിഒ വഹിച്ച പങ്ക് ചെറുതല്ല. എന്നിരുന്നാലും അടുത്തവർഷം മുതൽ എച്ബിഒ മാക്സ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കും. ഇതിന്റെ മുന്നോടിയായിണ് സംപ്രേഷണം അവസാനിപ്പിക്കുന്നത്. ചാനലിന് ഇന്ത്യയിലേ പ്രേക്ഷകർ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ട് എച്ബിഒ ട്വീറ്റ് ചെയ്തിരുന്നു.

എച്ച് ബി ഒ മാക്സ്

കുട്ടികളുടെ ചാനലുകളുടെ മേൽനോട്ടത്തിനായി വാർണർ മീഡിയയുടെ മുംബൈ, ഡൽഹി, ബെംഗളൂരു ഓഫീസുകൾ തുടർന്നും പ്രവർത്തിക്കും. വാർത്താ ചാനലായ സിഎൻഎൻ ഇൻറർനാഷണലിൻറെ ഓപറേഷൻസ്, സെയിൽസ്, മാർക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കും

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -