23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ ഒക്ടോബറില്‍

വായിരിച്ചിരിക്കേണ്ടവ

 

തൃശൂര്‍: ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഴു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ആന്‍തേയുടെ 14-ാം പതിപ്പ് ഒക്ടോബര്‍ 7നും 15നും ഇടയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പരീക്ഷയില്‍ 700 വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും. വിദ്യാർത്ഥികൾക്ക് anthe.aakash.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
പതിനാറര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ആന്‍തേ പരീക്ഷ എഴുതിയത്. നീറ്റ്, ജെ ഇ ഇ അഡ്വാന്‍സ് തുടങ്ങിയ ഉന്നത നിലവാരമുളള പരീക്ഷകളില്‍ ആദ്യ റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികളില്‍ പലരും ആന്‍തേ പരീക്ഷകളിലൂടെയാണ് തുടക്കമിട്ടത്.
ആന്‍തേ സ്‌കോളര്‍ഷിപ്പ് സ്വീകര്‍ത്താക്കള്‍ക്ക് ആകാശില്‍ എന്റോള്‍ ചെയ്യാനും നീറ്റ്, ജെ ഇ ഇ സംസ്ഥാന സി ഇ ടികള്‍, സ്‌കൂള്‍/ ബോര്‍ഡ് പരീക്ഷകള്‍, എന്‍ ടി എസ് എ, ഒളിമ്പ്യാഡുകള്‍ പോലുള്ള മത്സര സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ വിദഗ്ധ മാര്‍ഗനിര്‍ദേശവും മെന്റര്‍ഷിപ്പും ലഭിക്കും.
അതോടൊപ്പം ഈ വര്‍ഷം 100 വിദ്യാര്‍ഥികള്‍ക്ക് ദേശീയ ശാസ്ത്ര പര്യവേഷണത്തിലേക്ക് അഞ്ച് ദിവസത്തെ യാത്രയ്ക്കുള്ള അവസരവും ലഭിക്കും.
ആന്‍തേ പരീക്ഷ ഓണ്‍ലൈനായി രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് നടക്കുക. ഓഫ്ലൈനില്‍ എഴുതുന്നവര്‍ക്ക് ഒക്ടോബര്‍ 8, 15 തിയ്യതികളില്‍ രാവിലെ പത്തര മുതല്‍ 11.30 വരെയും വൈകിട്ട് നാലു മുതല്‍ അഞ്ചു വരേയും രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ടാകും. ഓഫ്ലൈന്‍ പരീക്ഷ എഴുതുന്നവര്‍ക്ക് രാജ്യത്തെ 315ലേറെ കേന്ദ്രങ്ങളില്‍ അനുയോജ്യമായ ഒരു മണിക്കൂര്‍ സ്ലോട്ട് തെരഞ്ഞെടുക്കാവുന്നതാണ്. 40 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടെ മൊത്തം 90 മാര്‍ക്കിന്റെ പരീക്ഷയാണ് ഒരു മണിക്കൂര്‍ നേരംകൊണ്ട് പൂര്‍ത്തിയാക്കേണ്ടത്.
ഏഴു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകല്‍ലെ വിദ്യാര്‍ഥികള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, മെന്റല്‍ എബിലിറ്റി എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക. മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പത്താം ക്ലാസുകാര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മെന്റല്‍ എബിലിറ്റി എന്നിവയും അതേ ക്ലാസിലെ എന്‍ജിനിയറിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മെന്റല്‍ എബിലിറ്റി എന്നിവയും ഉള്‍ക്കൊള്ളുന്നതായിരിക്കും ചോദ്യങ്ങള്‍. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയും എന്നിവയും എന്‍ജിനിയറിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുമായിരിക്കും വിഷയങ്ങള്‍.
ആന്‍തേ 2023 എന്റോള്‍മെന്റ് ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ഓഫ്ലൈന്‍ പരീക്ഷയ്ക്ക് ഏഴ് ദിവസം മുമ്പുമാണ്. ഓഫ്ലൈന്‍ മോഡിന് 100 രൂപയും ഓണ്‍ലൈന്‍ മോഡിന് സൗജന്യവുമാണ് പരീക്ഷാ ഫീസ്.
ആന്‍തേ 2023 ഫലങ്ങള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടേത് ഒക്ടോബര്‍ 27നും ഏഴു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടേത് നവംബര്‍ മൂന്നിനും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളുടേത് നവംബര്‍ എട്ടിനും പ്രസിദ്ധീകരിക്കും. ഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.
വാര്‍ത്താ സമ്മേളനത്തില്‍ ഏരിയ മേധാവി അരുൺ വിശ്വനാഥ്, അക്കാദമിക് ഡയറക്റ്റർ മിഥുൻ രാമചന്ദ്രൻ, ബ്രാഞ്ച് മേധാവി വിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -