ആളൂര്‍:മാള കൊമ്പിടിഞ്ഞാമാക്കലില്‍ 2009 ല്‍ യുപി. സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പതിമൂന്നു വര്‍ഷത്തിനു ശേഷം പിടിയിലായി. ഉത്തര്‍പ്രദേശ് സഹരണപൂര്‍ ജില്ലയിലെ ചില്‍ക്കാന സ്വദേശി ഷാനവാസിനെയാണ് (36) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ് മാള ഇന്‍സ്പെക്ടര്‍ സജിന്‍ ശശി എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്. കടം വാങ്ങിയ അറുന്നൂറു രൂപ തിരികെ കൊടുക്കാത്ത ദേഷ്യത്തില്‍ ഷാനവാസ് സുഹൃത്ത് ഷോക്കിന്‍ എന്നയാളെ മരവടി കൊണ്ട് അടിക്കുന്നത് തടയാന്‍ ചെന്നതായിരുന്നു കൊല്ലപ്പെട്ട നദീം.
തന്നെ തടയാന്‍ ശ്രമിച്ച ദേഷ്യത്തില്‍ ഷാനവാസ് തൊട്ടടുത്ത പണിസ്ഥലത്തു നിന്നും സ്‌ക്രൂ ഡ്രൈവര്‍ എടുത്തു കൊണ്ട് വന്ന് നദീമിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തു കൊണ്ട് സംഭവ സ്ഥലത്ത് കുഴഞ്ഞു വീണ നദീം ആശുപത്രിയില്‍ വച്ച് മരിച്ചു. അന്ന് പൊലീസ് പിടിയിലായ ശേഷം റിമാന്റില്‍ പോയ ഇയാള്‍ ജാമ്യം ലഭിച്ച ശേഷം മുങ്ങുകയായിരുന്നു.
13 വര്‍ഷത്തിനു ശേഷം കൊലക്കേസ് പ്രതി അറസ്റ്റില്‍
- Advertisement -