പത്തനംതിട്ട: ശബരിമലയില്‍ പൊലീസിന്റെ പുതിയ കര്‍മപദ്ധതി പ്രകാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കും. നടപ്പന്തല്‍ മുതലായിരിക്കും ഈ സൗകര്യം ലഭ്യമാകുക. സന്നിധാനത്ത് കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞു.
വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിങ് 90,000ല്‍ കൂടാന്‍ പാടില്ലെന്നും, പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം മിനുറ്റില്‍ 60ല്‍ കുറയാന്‍ പാടില്ലനും കര്‍മപദ്ധതി പറയുന്നു. എന്നാല്‍ തിങ്കളാഴ്ച 1,00,000ന് മുകളില്‍ ആളുകളാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.