24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വിതരണത്തിന് പച്ചരി മാത്രം: പുഴുങ്ങലരിക്ക് പൊതുമാര്‍ക്കറ്റിനെ ആശ്രയിച്ച് കാര്‍ഡ് ഉടമകള്‍

വായിരിച്ചിരിക്കേണ്ടവ

കോഴിക്കോട്:റേഷന്‍ കട വഴിയുള്ള തുടര്‍ച്ചയായ പച്ചരി വിതരണത്തില്‍ കല്ലുകടി.സംസ്ഥാനത്തെ പല പ്രദേശങ്ങളിലും റേഷന്‍ വഴി മാസങ്ങളായി പച്ചരിയാണ് വിതരണത്തിന് എത്തുന്നത്.റേഷന്‍ വഴിയുള്ള പുഴുങ്ങല്ലരിയുടെ അഭാവത്തില്‍ ഇടത്തരം കുടുംബങ്ങള്‍ പുഴുങ്ങല്ലരിക്ക് പൊതു മാര്‍ക്കറ്റുകളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍. റേഷന്‍ കടയിലെ പുഴങ്ങല്ലരിയുടെ ക്ഷാമം ശ്രദ്ധയില്‍പ്പെട്ടതോടെ പൊതുമാര്‍ക്കറ്റില്‍ വീണ്ടും അരി വില കുതിച്ചുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും റേഷന്‍ വഴി എത്തുന്ന പുഴുങ്ങല്ലരിക്കാണ് ഡിമാന്റുള്ളത്.
ഇടയ്ക്ക് പച്ചരി എത്തുമ്പോള്‍ പ്രഭാത പലഹാരങ്ങള്‍ക്കായി ഇവ ഉപയോഗപ്പെടുത്തലാണ് പല കുടുംബങ്ങളുടെയും പതിവ്.എന്നാല്‍ തുടര്‍ച്ചയായി പച്ചരി മാത്രം വിതരണത്തിന് എത്തിയതോടെ പല കാര്‍ഡ് ഉടമകളും റേഷന്‍ വാങ്ങാന്‍ മടികാണിക്കുന്നതായും വ്യാപാരികള്‍ പറയുന്നു.ചില കുടുംബങ്ങള്‍ റേഷന്‍ പച്ചരി വാങ്ങുന്നതിലും പിന്നോട്ട് പോയി.നീല, വെള്ള, കാര്‍ഡുകാരാണ് റേഷന്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോക്കം പോയിട്ടുള്ളത്.
സംസ്ഥാനത്തെ ജനങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പുഴുങ്ങല്ലരി 70 ശതമാനവും 30 ശതമാനം പച്ചരിയും വിതരണം ചെയ്യുന്ന വിധത്തില്‍ വിതരണം ക്രമീകരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും ഓള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി, സംഘടനാ വക്താവ് സി. മോഹനല്‍ പിള്ള എന്നിവര്‍ ആവശ്യപ്പെട്ടു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -