24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വയോധികരുടെ മാല കവര്‍ച്ച ചെയ്ത പ്രതികള്‍ അറസ്റ്റില്‍

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: ഇരുചക്രവാഹനത്തിലെത്തി വയോധികരായ സ്ത്രീകളുടെ മാല കവര്‍ച്ചചെയ്ത പരാതികളില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.വടക്കേകാട് കണ്ടേങ്ങാട്ടു വീട്ടില്‍ കിരണ്‍ (30), ഗുരുവായൂര്‍ പുത്തന്‍പള്ളി സ്വദേശി പനക്കല്‍ വീട്ടില്‍ എഡ്വിന്‍ മാത്യു (29) എന്നിവരെയാണ് തൃശൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കുന്നംകുളം പോലീസും , ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത് .
ഗുരുവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ നെന്മിനി എന്ന സ്ഥലത്തു വയോധിക വീടിന്റെ സിറ്റ് ഔട്ടില്‍ ഇരിക്കുന്ന സമയത്തു മോട്ടോര്‍സൈക്കിളില്‍ എത്തിയ പ്രതികള്‍ ഇവരുടെ വീടിനു സമീപം വാഹനം നിര്‍ത്തി അതില്‍ ഒരാള്‍ വഴി ചോദിക്കാനെന്ന വ്യാജേനെ അരികെയെത്തി വയോധികയുടെ കഴുത്തില്‍ കിടന്നിരുന്ന 2 പവന്റെ മാല പൊട്ടിച്ചെടുത്തു വാഹനത്തില്‍ കയറി രക്ഷപ്പെട്ടിരുന്നു. ഈ പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലീസ് പ്രതികള്‍ ഇടവഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന പ്രതികളാണെന്നും സി.സി.ടി.വി ഒഴിവാക്കിയുള്ള ഭാഗങ്ങളിലൂടെ മാത്രമാണ് യാത്ര ചെയ്തിരുന്നതും കണ്ടെത്തി.
പിന്നീട് കുന്നംകുളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കിഴക്കേ അങ്ങാടിയില്‍ നിന്നും ഒരു സ്ത്രീയുടെ കഴുത്തില്‍ കിടന്നിരുന്ന രണ്ടര പവന്റെ മാല ഒരു സ്‌കൂട്ടറില്‍ വന്ന 2 പേര്‍ ചേര്‍ന്ന് പൊട്ടിച്ചുകൊണ്ടു പോയ കേസ് കുന്നംകുളം പോലീസ് അന്വേഷിക്കുമ്പോള്‍ രണ്ട് ദൃശ്യങ്ങള്‍ പരിശോധിച്ചതിലും രണ്ട് കുറ്റകൃത്യങ്ങളും നിര്‍വ്വഹിച്ചത് ഒരേ പ്രതികളാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. വാഹനപരിശോധനക്കിടയില്‍ പ്രതികളെ പിടികൂടുകയായിരുന്നു. കിരണ്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. പ്രായമായ വനിതകളെ കേന്ദ്രികരിച്ചാണ് പ്രതികള്‍ മോഷണം നടത്തിവന്നിരുന്നത്. മോഷണം നടത്തുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളില്‍ മാറ്റങ്ങള്‍ വരുത്തി ആണ് പ്രതികള്‍ സഞ്ചരിച്ചിരുന്നത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -