24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഭാര്യയ്ക്ക് ‘വിവാഹാലോചന’ നടത്തി 41 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍: ഭാര്യ ഒളിവില്‍

വായിരിച്ചിരിക്കേണ്ടവ

പാലക്കാട്:ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ കൊണ്ട് വിവാഹ വാഗ്ദാനം നല്‍കി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശി സരിന്‍കുമാര്‍ (37) ആണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് വിവാഹ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന നിലയിലാണ് ശാലിനി ആവശ്യക്കാരെ പരിചയപ്പെടുക. മധ്യപ്രദേശില്‍ അധ്യാപികയാണെന്നാണ് പറഞ്ഞിരുന്നത്.
പരസ്യം നല്‍കിയ 53 കാരന്റെ ഫോണില്‍ സന്ദേശങ്ങള്‍ അയച്ചു സൗഹൃദം നടിച്ചു. വാഹനാപകടത്തില്‍ മരിച്ച ആദ്യ ഭര്‍ത്താവിന്റെ ചികിത്സക്ക് പലരില്‍ നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയെന്നു പറഞ്ഞ് പല തവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പ്രതികള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിനാണ് കോങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ പ്രതി കടമ്പഴിപ്പുറം ഭാഗത്ത് താമസിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -