തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും.നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ (ഡി.ഇ.ഒ) വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരായി (ഡി.ഡി.ഇ) സ്ഥാനക്കയറ്റം നല്‍കി.അഞ്ച് വീതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരേയും (എ.ഇ.ഒ) പ്രധാന അധ്യാപകരേയും ഡി.ഇ.ഒ മാരാക്കി ഉയര്‍ത്തി. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓമന. എം.പി.യെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആയി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്കും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ വാസു. സി.കെ.യെ കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറായും സ്ഥലം മാറ്റി. വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ സുനില്‍ കുമാര്‍.കെ-യെ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറ്റം നല്‍കിയും നിയമിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ പേര്, നിലവിലെ തസ്തിക, സ്ഥാനക്കയറ്റം ലഭിച്ച തസ്തിക ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍: സുജാത. പി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മാവേലിക്കര (വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആലപ്പുഴ), അംബിക. എ.പി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, തലശ്ശേരി (വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ക്യു.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), കൃഷ്ണകുമാര്‍. സി.സി, ജില്ലാവിദ്യാഭ്യാസ ഓഫീസര്‍, ആലുവ (വിദ്യാഭ്യാസ ഉപഡയറക്ടര്‍, തിരുവനന്തപുരം), ഷാജിമോന്‍. ഡി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഒറ്റപ്പാലം (വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ക്യൂ.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), അന്നമ്മ. പി.ഡി, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്. പൊള്ളേത്തൈ, ആലപ്പുഴ (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, മാവേലിക്കര), ഷാജി. എസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വെളിയം, കൊല്ലം (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഇരിങ്ങാലക്കുട), ശശികല. എല്‍, പ്രഥമാദ്ധ്യാപിക, ഗവ. സംസ്‌കൃത ഹൈസ്‌കൂള്‍, ഫോര്‍ട്ട്, തിരുവനന്തപുരം (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കട്ടപ്പന), പ്രീത രാമചന്ദ്രന്‍. കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വൈക്കം, കോട്ടയം (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കോതമംഗലം), ശ്രീലത. കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കോട്ടയം ഈസ്റ്റ് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ആലുവ), പ്രസീദ. വി, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, തിരൂരങ്ങാടി, മലപ്പുറം (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പാലക്കാട്), രാജു. കെ.വി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അറക്കുളം, ഇടുക്കി (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഒറ്റപ്പാലം), കുമാരി എസ്. അനിത, പ്രഥമാദ്ധ്യാപിക, ജി.ജി.എച്ച്.എസ്.എസ്, കായംകുളം,ആലപ്പുഴ (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, മണ്ണാര്‍ക്കാട്), ചന്ദ്രിക. എന്‍.എ, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്. ചേളോര, കണ്ണൂര്‍ (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, തലശ്ശേരി), ബാലഗംഗാധരന്‍. വി.കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വേങ്ങര, മലപ്പുറം (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വയനാട്).തിരുവനന്തപുരം ഗവ. ജി.വി.എച്ച്.എസ്.എസ്. ഫോര്‍ ഡഫ്-ലെ പ്രഥമാദ്ധ്യാപിക സുജാത ജോര്‍ജ്ജിനെ ഐ.ഇ.ഡി. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ഐ.ഇ.ഡി. സ്‌പെഷ്യല്‍ എഡ്യുക്കേറ്ററായി നിയമിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പില്‍ സ്ഥാനക്കയറ്റം: നാല് പുതിയ ഡിഡിഇമാര്‍,10 ഡിഇഒമാര്‍
- Advertisement -