23 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാം: ഗവര്‍ണര്‍

വായിരിച്ചിരിക്കേണ്ടവ

കോഴിക്കോട്:യൂണിവേഴ്സിറ്റി കാര്യങ്ങളിലും സംസ്ഥാനത്തെ ഭരണകാര്യങ്ങളിലും നിയമ വിരുദ്ധമായ് ഇടപെട്ടതില്‍ ഒന്നെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഭരണഘടനയും ഇന്ത്യയിലെ നിയമങ്ങളും വ്യക്തമായി നിര്‍വ്വചിച്ചിട്ടുണ്ട്. ആ നിയമങ്ങളെ താന്‍ തിരുത്തിയിട്ടില്ലെന്നും നിയമങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെയും യൂണിവേഴ്സിറ്റികളുടെയും വ്യതിചലനങ്ങളെ തിരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വാര്‍ത്തകള്‍ ഒരു നല്ല ഉപഭോഗ വസ്തുവാണ്. ചില മാധ്യമങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത്. ദേശീയ താത്പര്യത്തെ അവര്‍ മാറ്റിനിര്‍ത്തുന്നു. ഭാരതം വിശ്വഗുരു എന്ന സ്ഥാനത്തേക്ക് കുതിക്കുന്ന വേളയിലും ഇന്ത്യയിലെ മാധ്യമങ്ങള്‍ പലതും കൊളോണിയല്‍ ഹാങ്ഓവര്‍ ഉള്ളവയാണ്.
സമൂഹത്തില്‍ എന്തു നടക്കുന്നു എന്ന് സാധാരണക്കാര്‍ക്ക് സത്യസന്ധമായി അറിയാനാണ് മാധ്യമങ്ങള്‍. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമധര്‍മ്മമല്ല. മഹാഭാരതത്തില്‍ കുരുക്ഷേത്ര യുദ്ധം അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു കൊടുക്കുന്നത് സഞ്ജയനാണ്. യുദ്ധത്തില്‍ ഒരു പക്ഷത്തിന്റെ ആളാണ് ധൃതരാഷ്ട്രരെങ്കിലും അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ സത്യവിരുദ്ധമായ ഒരു വിവരണം പോലും സഞ്ജയന്‍ നടത്തുന്നില്ല എന്നോര്‍ക്കണം. ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടു വളര്‍ന്നവയാണെങ്കിലും ഇന്ന് വാര്‍ത്ത കച്ചവടച്ചരക്കാകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാര്‍ പ്രസിദ്ധീകരണമായ കേസരി വാരികയുടെ 71ാം സ്ഥാപനദിനാഘോഷത്തിന്റെയും മാധ്യമസെമിനാറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണര്‍.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -