തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യ പ്രതികളിലൊരാളായ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയുടെ ഓഫീസില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തി.കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. ഈ ഓഫീസ് മുറിയില്‍ എത്തിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ ശശികുമാരന്‍ തമ്പി ഇന്റര്‍വ്യൂ ചെയ്തിരുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റകളും ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
ഇത് പരിശോധിച്ച ശേഷമാണ് കൂടുതല്‍ പരിശോധനക്കായി അന്വേഷണ സംഘമെത്തിയത്. ശശികുമാരന്‍ തമ്പി അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്. അതിനിടെ ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാര്‍ ഉണ്ടെന്നതിന് തെളിവുകളും പുറത്ത് വന്നു. അമരവിള എല്‍പി സ്‌കൂളിലെ അറബിക് അധ്യാപകന്‍ ഷംനാദും ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥിയില്‍നിന്നും 12 ലക്ഷം രൂപ തട്ടിയെന്ന് കണ്ടെത്തി. പൂജപ്പുര പൊലീസ് കേസെടുത്തു.
അതേസമയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കസ്റ്റഡിയില്‍ വിട്ടത്. ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ടൈറ്റാനിയം തട്ടിപ്പ്: ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാര്‍
- Advertisement -