24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കേരള വിസിയുടെ താത്കാലിക ചുമതല പ്രൊഫസര്‍ക്ക് നല്‍കിയേക്കും

വായിരിച്ചിരിക്കേണ്ടവ

തിരുവനന്തപുരം: ഈ മാസം 24 ന് കാലാവധി അവസാനിക്കുന്ന കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചുമതല എം.ജി. സര്‍വകലാശാലയുടെയോ കാലടി സംസ്‌കൃത സര്‍വകലാശാലയുടെയോ വൈസ് ചാന്‍സലര്‍ക്ക് കൈമാറണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ കത്ത് ഗവര്‍ണര്‍ പരിഗണിക്കാനിടയില്ല.പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് എഴുതിയ കത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി, കുസാറ്റ്, സര്‍വകലാശാലകളിലെ 10 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രൊഫസര്‍മാരുടെ പട്ടിക രാജ്ഭവന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിസി ചുമതല നല്‍കുന്നത് സംബന്ധിച്ച മന്ത്രി ബിന്ദു ഗവര്‍ണര്‍ക്ക് കത്ത് അയച്ചത്.
കാര്‍ഷിക സര്‍വകലാശാല ഒഴികെ മറ്റെല്ലാ സര്‍വകലാശാലകളിലും വിസി യുടെ താല്‍ക്കാലികചുമതല നല്‍കുവാനുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ മാത്രമാണ് സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ സ്വീകരിക്കേണ്ടത്. എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്കെതിരെ പോസ്റ്റര്‍ പതിച്ചത് നിയന്ത്രിക്കാന്‍ വിസി ഡോ. സാബു തോമസ് ഒരു നടപടിയും കൈകൊള്ളാത്തത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്.
മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ചട്ടവിരുദ്ധമായി സംസ്‌കൃത വൈസ് ചാന്‍സലര്‍ നിയമനം താന്‍ അംഗീകരിച്ചതെന്ന വിലയിരുത്തലിലാണ് ഗവര്‍ണര്‍. അതുകൊണ്ട് മന്ത്രി ബിന്ദു നിര്‍ദ്ദേശിച്ച രണ്ടു പേരില്‍ ആര്‍ക്കും ചുമതല നല്‍കാനുള്ള സാധ്യത ഇല്ല. കേരള സര്‍വകലാശാലയിലെ ഏതെങ്കിലും ഒരു പ്രൊഫസര്‍ക്ക് ചുമതല നല്‍കുന്നതിനെക്കുറിച്ചാണ് രാജ്ഭവന്‍ ആലോചിക്കുന്നത്. എല്ലാ വിസിമാരും പ്രൊഫസര്‍മാരുടെ പട്ടിക രാജ്ഭവനില്‍ എത്തിച്ചു.’കേരള’യില്‍ തന്നെ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 10 പ്രൊഫസര്‍മാര്‍ ഉണ്ട്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -