23 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കുന്നംകുളത്ത് ഒന്നര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ 

വായിരിച്ചിരിക്കേണ്ടവ

വാഹന പരിശോധനയ്ക്കിടെ ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് എടക്കര സ്വദേശികളായ മുണ്ടോട്ടിൽ വീട്ടിൽ അനസ് (18), മഠത്തിലകായിൽ വീട്ടിൽ സെനഗൽ ( 19) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷനു സമീപത്തായി പോലീസിൻറെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുമ്പോൾ ബൈക്കിലെത്തിയ ഇവർ പോലീസ് കൈ കാണിച്ചതിനെ തുടർന്ന് വണ്ടി വെട്ടിച്ച് നിർത്താതെ പോകുമ്പോൾ തെന്നി വീഴുകയും പരസ്പര വിരുദ്ധമായി മറുപടി പറയുകയും ചെയ്തു. തുടർന്ന് സംശയം തോന്നിയ പോലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഒന്നര കിലോയോളം വരുന്ന കഞ്ചാവിൻ്റെ പാക്കറ്റുകൾ കണ്ടെത്തിയത്. 500 രൂപയ്ക്ക് വിൽക്കുന്നതിനായി ചെറിയ ചെറിയ പാക്കറ്റുകളുടെ രൂപത്തിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവ കുന്നംകുളം വടക്കേക്കാട് തുടങ്ങിയ മേഖലകളിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്നു. കുറെ നാളുകളായി ഇവർ കഞ്ചാവ് വിതരണ രംഗത്ത് സജീവമായിരുന്നതായും പറയുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -