തൃശൂര്‍:എസ്.എന്‍.എ ഔഷധശാലയുടെ നൂറാം വാര്‍ഷികാഘോഷം സമാപനസമ്മേളനവും ശതാബ്ദികെട്ടിടത്തിന്റെ തറക്കല്ലിടലും തൃശൂര്‍ എസ്.എന്‍.എ ഔഷധശാല അങ്കണത്തില്‍ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പിടിഎന്‍ വാസുദേവന്‍ മൂസ്സ് പത്രസമ്മേളനത്തില്‍ അറിയിച്ചു.16ന് ഉച്ചതിരിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ശതാബ്ദികെട്ടിടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വ്വഹിക്കും. 40000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള പാക്കിംഗ് യൂണിറ്റടക്കം ഉണ്ടായിരിക്കും മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. എസ്.എന്‍.എയുടെ നൂറ്റാണ്ട് എന്ന പുസ്തകത്തിന്റെ പ്രകാശനം പി. ബാലചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് പുസ്തകം സ്വീകരിക്കും. 15ന് വൈകീട്ട് നാലിന് പൊതുജനാരോഗ്യ രംഗത്തെ ആയുര്‍വ്വേദം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച ഉദ്ഘാടനം ചെയ്യും. 17ന് തൃശൂരിന്റെ ആയുര്‍വ്വേദപ്പെരുമ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. 1920ല്‍ തൈക്കാട്ട് ഉണ്ണി മൂസ്സ് ആണ് എസ്.എന്‍.എ ഔഷധശാല സ്ഥാപിച്ചത്. കിഴക്കുംപാട്ടുകരയിലും അരിമ്പൂരിലുമായി രണ്ട് ഫാക്ടറികളാണ് ഔഷധശാലയ്ക്കുള്ളത്. 465 മരുന്നുകളാണ് ഉത്പാദിക്കുന്നത്. തൃശൂര്‍ കോട്ടപ്പുറത്ത് എന്‍ എ ബി എച്ച് അക്രഡിറ്റേഷനോടെ ആശുപത്രിയുംപ്രവര്‍ത്തിക്കുന്നുണ്ട്.
എസ്.എന്‍.എ ഔഷധശാല നൂറാം വാര്‍ഷികാഘോഷ സമാപനവും ശതാബ്ദികെട്ടിടം തറക്കല്ലിടലും
- Advertisement -