തൃശൂര്‍: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള സിപിഐ നേതൃത്വത്തിന്റെ വൈകി വന്ന വിവേകത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സിപിഎമ്മിന്റെ നിഷേധാത്മക നിലപാട് തുടരുന്നത് സംഘ് പരിവാറിനെ സഹായിക്കാനാണെന്നും കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബല്‍റാം പറഞ്ഞു. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ അധ്യക്ഷനായിരുന്നു.
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ ‘ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമ’ങ്ങള്‍ നടത്തും. എഐസിസി നിര്‍ദ്ദേശിച്ച ‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍’ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തും. ഇതിന്റെ ഭാഗമായി ഫെബ്രുവരി 1 മുതല്‍ 20 വരെ ഭവന സന്ദര്‍ശനങ്ങളും, ലഘുലേഖാ വിതരണവും നടത്തും.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ഒരു മാസക്കാലത്ത് മണ്ഡലം തലത്തില്‍ പദയാത്രകള്‍ സംഘടിപ്പിക്കും. കെപിസിസി പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനായുള്ള 138 ചാലഞ്ച് ജില്ലയില്‍ വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു. മെയ് ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമര പരിപാടിയിലേക്ക് ജില്ലയില്‍ നിന്ന് 10,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലയില്‍ നടത്തും.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍,എ.എ ഷുക്കൂര്‍,അഡ്വ.അബ്ദുള്‍ മുത്തലീഫ്,സി.ചന്ദ്രന്‍,ദീപ്തി മേരി വര്‍ഗ്ഗീസ്,അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍,പത്മജ വേണുഗോപാല്‍,എം.പി വിന്‍സെന്റ്,ജോസഫ് ചാലിശ്ശേരി,കെ.കെ.കൊച്ചുമുഹമ്മദ്,സി.ഒ.ജേക്കബ്,ഐ.പി.പോള്‍,സുനില്‍ അന്തിക്കാട്,രാജേന്ദ്രന്‍ അരങ്ങത്ത്,കെ.ബി.ശശികുമാര്‍,സി.സി.ശ്രീകുമാര്‍,ജോണ്‍ ഡാനിയേല്‍,ഡോ.നിജി ജസ്റ്റിന്‍,സി.എസ് ശ്രീനിവാസന്‍,എ.പ്രസാദ് പ്രസംഗിച്ചു.
സിപിഐയുടെ വിവേകം സിപിഎമ്മിനുണ്ടാകുമോയെന്ന് വി.ടി.ബല്‍റാം
- Advertisement -