23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ലൂര്‍ദ്ദ് തിരുനാള്‍ നവം.10 മുതല്‍

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍;ലൂര്‍ദ്ദ് കത്തിഡ്രലില്‍ പരിശുദ്ധ അമലോവ മാതാവിന്റെയും വിശുദ്ധരുടേയും തിരുനാള്‍ നവംബര്‍ 10 മുതല്‍ 14 വരെയുള്ള തിയ്യതികളില്‍ ആഘോഷിക്കും.നവംബര്‍ നാലിന് വൈകീട്ട് 4.30ന് തിരുനാള്‍ കൊടിയേറ്റം നടക്കും. 10ന് വൈകീട്ട് 6.30ന് കലക്ടര്‍ ഹരിത വി. കുമാര്‍ ദീപാലങ്കാര സ്വിച്ച് ഓണ്‍ നിര്‍വഹിക്കും.തിരുനാള്‍ ദിനമായ 13 ന് രാവിലെ 10.30 ന് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മിത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബ്ബാന നടക്കും. വൈകീട്ട് നാലിന് ലൂര്‍ദ്ദ് കത്തിഡ്രലില്‍ നിന്ന് തിരുനാള്‍ ജപമാല പ്രദക്ഷിണം ആരംഭിക്കും. 14ന് വൈകീട്ട് 6.30 ന് തിരുനാള്‍ സമാപന ബാന്‍ഡ് മേളവും നടക്കും. തിരുനാളിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കും. പത്ര സമ്മേളനത്തില്‍ കത്തിഡ്രല്‍ വികാരി ഫാ.ഡേവിസ് പുലിക്കോട്ടില്‍, ചാക്കോച്ചന്‍ ചാണ്ടി, സി.ആര്‍.ആന്റോ ചാഴൂര്‍, പൈലോത് ചാലിശേരി , എം..ജെ. ജോയി മഞ്ഞില എന്നിവര്‍ പങ്കെടുത്തു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -