24 C
Thrissur
വെള്ളിയാഴ്‌ച, ജൂലൈ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പിണറായിയുടെ ഭരണം സംഘപരിവാറുമായി ചേര്‍ന്ന്: വി.കെ ശ്രീകണ്ഠന്‍ എം.പി

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍:സംഘപരിവാറുമായി ചര്‍ച്ച നടത്തി ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ വഞ്ചിക്കുകയാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. മുഖ്യമന്ത്രി രാജിവെയ്ക്കുക, സ്ത്രീപീഡന കേസുകളില്‍ പ്രതിയായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ തീരുമാനങ്ങളെടുക്കുകയും എടുത്ത തീരുമാനങ്ങള്‍ അതിവേഗം പിന്‍വലിക്കേണ്ടിയും വന്ന ഗതികെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിലെ സ്പീക്കറും മന്ത്രിമാരും അടക്കമുള്ളവര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ കൊണ്ട് നടക്കുകയായിരുന്നു. ജനദ്രോഹഭരണമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റേത്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതും പിന്‍വലിച്ചതും ഞങ്ങളുടെ സര്‍ക്കാര്‍ എന്ന് പറയുന്ന ഡി.വൈ.എഫ്.ഐയ്ക്ക് നാണമില്ലേ എന്നും എം.പി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍ പ്രതാപന്‍ എം.പി, സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സെന്റ്, കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം പത്മജ വേണുഗോപാല്‍, ഒ.അബ്ദുറഹിമാന്‍ക്കുട്ടി, ടി.വി ചന്ദ്രമോഹന്‍,ജോസഫ് ചാലിശ്ശേരി,അഡ്വ.ജോസഫ് ടാജറ്റ്, സുനില്‍ അന്തിക്കാട്,സി.എസ് ശ്രീനിവാസ്, രാജേന്ദ്രന്‍ അരങ്ങത്ത്, എ.പ്രസാദ്, സി.സി ശ്രീകുമാര്‍, കെ.ബി ശശികുമാര്‍, ഐ.പി പോള്‍, സി.ഒ ജേക്കബ്, എം.എസ് അനില്‍കുമാര്‍,കെ.എഫ് ഡൊമിനിക്, കെ.ഗോപാലകൃഷ്ണന്‍,സജീവന്‍ കുരിയച്ചിറ,സി.എം നൗഷാദ്,ടി.എം ചന്ദ്രന്‍, ഒ.ജെ ജെനീഷ്,സുന്ദരന്‍ കുന്നത്തുള്ളി,രാജന്‍ പല്ലന്‍, സി.പ്രമോദ്, സി.എസ് രവീന്ദ്രന്‍, കെ.കെ ബാബു, ലീലാമ്മ തോമസ്,ടി.എം രാജീവ് പ്രസംഗിച്ചു.പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ അറിയിച്ചു
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം.വനിതകള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ടി.എന്‍ പ്രതാപന്‍ എം.പി, ജോസ് വള്ളൂര്‍, കൗണ്‍സിലര്‍ ലാലി ജെയിംസ് എന്നിവര്‍ക്ക് പരിക്കേറ്റു.
ബാരിക്കേഡ് ഭേദിച്ച് കളക്ട്രേറ്റ് വളപ്പിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച നാല് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. അനീഷ ശങ്കര്‍, ടോളി വിനീഷ്, പ്രിയ ഷാജു, പ്രവിത ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
സമരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയതിന് ശേഷവും ഇവരെ വിട്ടയക്കാതിരുന്നത് നേരിയ സംഘര്‍ഷത്തിനിടയാക്കി. എം.പി,ഡി.സി.സി പ്രസിഡന്റ് തുടങ്ങിയവരെ എ.സി.പി സജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് വിട്ടയച്ചു. മാര്‍ച്ച് ചിത്രീകരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി ക്യാമറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -