ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ സ്മരിച്ചു.ദേവസ്വം ആനത്തറവാട്ടിലെ ഇളംതലമുറക്കാര്‍ കേശവന്റെ പ്രതിമക്ക് ചുറ്റും ഒത്ത് കൂടി.രാവിലെ 7ന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയില്‍ നിന്നും ഗജരാജന്‍ കേശവന്റേയും ഗുരുവായൂരപ്പന്റേയും ഛായാചിത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്.തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായുര്‍ ക്ഷേത്രസന്നിധിയില്‍ എത്തി ചേര്‍ന്ന് ക്ഷേത്രവും ക്ഷേത്രക്കുളവും പ്രദക്ഷിണം ചെയ്ത് ശ്രീവല്‍സം അതിഥി മന്ദിരത്തിന് മുന്‍പിലുള്ള കേശവന്റെ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു.ഇത്തവണ ഗജഘോഷയാത്രയില്‍ ദേവസ്വത്തിന്റെ പതിനഞ്ച് ആനകള്‍ പങ്കെടുത്തു.ഗജഘോഷയാത്രയില്‍ അണിനിരന്ന ആനകള്‍ക്ക് പുന്നത്തൂര്‍ ആനക്കോട്ടയില്‍ വെച്ച് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് സമൃദ്ധമായ ആനയൂട്ടും നടത്തി.
ഗുരുവായൂര്‍ കേശവനെ സ്മരിച്ചു
- Advertisement -