ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ച സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും അവസരം. മെയ് 28ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൂത്തോളിലുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സതേണ്‍ നേവല്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ കൂടിക്കാഴ്ചയില്‍ ലഭ്യമാകും.