വയനാട്/തൃശൂര്‍: സെന്റ് ജോസഫ് ഓഫ് ലിയോണ്‍സ് സഭാംഗമായ സ്‌നേഹ ബഹു.സി. ട്രീസാ ചാണ്ടി (കൊച്ചുത്രേസ്യ – 89) 04-04-2023ന് 11.45ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വ്യസനസമേദം അറിയിക്കുന്നു. തൃശൂര്‍ ജില്ലയില്‍ കിഴക്കേകോട്ട ചാണ്ടി ഭവനിലെ ചാഴൂര്‍ ചാണ്ടി കുടുംബത്തിലെ ചാക്കു, മറിയം ദമ്പതികളുടെ മകളായി 13 ഡിസംബർ 1934 ല്‍ ജനിച്ചു. തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കി 1955-ല്‍ മഠത്തില്‍ ചേരുകയും സന്ന്യാസ പരിശീലനം പൂര്‍ത്തിയാക്കി 1958-ല്‍ സെന്റ ജോസഫ് ഓഫ് ലിയോണ്‍സില്‍ അംഗമാക്കുകയും 1963 ല്‍ നിത്യവൃത വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ കോണ്‍വെന്റുകളില്‍ സുപ്പീരിയര്‍, മധുര ഫാത്തിമ കോളേജില്‍ ഇംഗ്ലീഷ് പ്രഫസര്‍, നോവിസ് മിസ്ട്രസ്, ജൂണിയര്‍ മിസ്ട്രസ്, ജനറല്‍ കൗണ്‍സിലര്‍,പ്രൊവിഷ്യല്‍ കൗണ്‍സിലര്‍, പി.ആര്‍.എച്ച്. എജൂക്കേറ്റര്‍, ഫാമിലി കൗണ്‍സിലര്‍, എസ്.ജെ.എല്‍ അസോസിയേറ്റ്‌സ് ആനിമേറ്റര്‍, സിസ്റ്റേഴ്‌സ് സ്പിരിച്ച്വല്‍ ഡിറക്ടര്‍ ആയും സഭയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചു. മധുര, ഫ്രാന്‍സ്, മാനന്തവാടി, ബാംഗ്ലൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. സിസ്റ്ററിന്റെ ഭൗതികശരീരം വയനാട് ജില്ലയിലെ ചെറുകാട്ടൂര്‍ സ്‌നേഹദീപം കോണ്‍വെന്റ് ചാപ്പലില്‍ നിന്നും 5.4.2023, 2.30pmന് ആരംഭിച്ച് ചെറുകാട്ടൂര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. ബലി അര്‍പ്പിച്ച് മൃതസംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നതാണ്.
സഹോദരങ്ങള്‍: പരേതനായ ചാണ്ടി ചാക്കോ ഡേവീസ് (ചാണ്ടി ദേവസ്സി & സൺസ് ), പരേതനായ ചാണ്ടി ചാക്കോ ജോര്‍ജ്ജ് (മുൻ തൃശൂർ മുനിസിപൽ ചെയർമാൻ), പരേതനായ ചാണ്ടി ചാക്കോ ആന്റോ, പരേതനായ ചാണ്ടി ചാക്കോ സണ്ണി, കാതറിന്‍ ലോനപ്പന്‍ അമ്പൂക്കന്‍, ലീല ജോസഫ് പടയാട്ടി.
ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് പരേതയുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ.
എന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, റവ. സിസ്റ്റര്‍ സിസിലി ശവരിയാര്‍.എസ്.ജെ.എല്‍