29 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കേരളത്തെ ജ്ഞാന കേന്ദ്രമായി മാറ്റുക സർക്കാർ ലക്ഷ്യം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

വായിരിച്ചിരിക്കേണ്ടവ

 

കേരളത്തെ ജ്ഞാന കേന്ദ്രമായി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. ഇത് പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ പെണ്‍ തൊഴിലിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിജ്ഞാനം തന്നെ മൂലധനമാക്കണമെന്നും
കേരളത്തിന്റെ ഏറ്റവും വലിയ മൂലധനമായി ജ്ഞാനത്തെ ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. നാല് വർഷം കൊണ്ട് 20 ലക്ഷം യുവതി – യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒരു ലക്ഷം സംരംഭകരെയും കണ്ടെത്താൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ ജനങ്ങളെ ഗുണനിലവാരമുള്ള ജീവിതത്തിലേയ്ക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടുന്ന നാടാണ് കേരളം. കേരളത്തിലെ ഏറ്റവും വലിയ സംഘടിത മുന്നണിപ്പോരാളികളാണ് സ്ത്രീകൾ. സ്ത്രീ സൗഹൃദ തൊഴിലിടം എന്ന കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആശയം പുതുമയുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഷീ വര്‍ക്ക് സ്‌പെയ്‌സിന്റെ ഫലകങ്ങളുടെ അനാഛാദനം മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററും കെ കെ രാമചന്ദ്രന്‍ എംഎൽഎയും സംയുക്തമായി നിർവഹിച്ചു.

കേരളത്തിന്റെ വികസന വഴികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തേണ്ടത് സ്ത്രീകളുടെ കർമ്മശേഷിയും അവരുടെ തൊഴിൽ പങ്കാളിത്തവുമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

സ്ത്രീ സൗഹൃദ തൊഴിലിടം സൃഷ്ടിക്കുന്നതിനായി 28.95 കോടി രൂപയുടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയാണ് പെൺ തൊഴിലിടം ( she work space). ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനത്തിനായി ഒരിടം നൽകുക, ആധുനിക രീതിയിലുള്ള വുമൺ ഹെൽത്ത് ക്ലബ്ബ്, ക്രഷ്, റസ്റ്റോറന്റ്, ഡോർമെട്രി റൂം, മീറ്റിംഗ് ലോഞ്ച്, കഫറ്റേരിയ, മറ്റുതൊഴിൽ പരിശീലന ഇടങ്ങൾ, ഷോപ്പിംഗ് സൗകര്യങ്ങൾ, ഫാർമസി, ക്ലിനിക്ക്, എ.ടി.എം., സൂപ്പർമാർക്കറ്റ്, കുട്ടികൾക്കായുളള പാർക്ക് തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ദേശീയപാതയോട് ചേർന്ന് വല്ലപ്പാടിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഒരേക്കർ ഭൂമിയിലാണ് പദ്ധതി പൂർത്തീകരിക്കുന്നത്.

ചടങ്ങില്‍ സനീഷ്‌കുമാര്‍ ജോസഫ് എം എൽ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു പി അലക്‌സ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ- ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എകസിക്യൂട്ടീവ് എൻജിനീയർ ആന്റണി എം വട്ടോളി റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ തൃശൂർ ആർട്സ് ആൻഡ് ട്രാക്സ് നയിച്ച ഗാനമേളയും വനിതാ ശിശു വികസന വകുപ്പ് അവതരിപ്പിച്ച കലാവിരുന്നും ഉണ്ടായിരുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -